ദക്ഷിണാഫ്രിക്കയിലും ടി20 ലീഗ്, ആറ് ടീമുകളെയും സ്വന്തമാക്കിയത് ഐപിഎൽ ഫ്രാഞ്ചൈസികൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ജൂലൈ 2022 (15:38 IST)
പുതുതായി ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ ലീഗിലെ എല്ലാ ടീമുകളെയും സ്വന്തമാക്കി വിവിധ ഫ്രാഞ്ചൈസികൾ. അടുത്തവർഷം ജനുവരിയിലും ഫെബ്രുവരിയിലുമായിട്ടായിരിക്കും ടി20 ലീഗ് സൗത്താഫ്രിക്കയിൽ നടക്കുക.

ജോഹന്നാസ് ബർഗ് ആസ്ഥാനമായ ടീമിനെ ചെന്നൈ സൂപ്പർ കിങ്സും കേപ്ടൗൺ ഫ്രാഞ്ചൈസിയെ മുംബൈ ഇന്ത്യൻസും പോർട്ട് എലിസബത്തിനെ സൺറൈസേഴ്സ് ഹൈദരാബാദും ഡർബനെ ലഖ്നൗവും പാൾ ടീമിനെ രാജസ്ഥാൻ റോയൽസും പ്രിട്ടോറിയയെ ഡൽഹി ക്യാപ്പിറ്റൽസും സ്വന്തമാക്കി. മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രേം സ്മിത്താണ് ദക്ഷിണാഫ്രിക്കൻലീഗിൻ്റെ കമ്മീഷണർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :