ടീം നിലനിർത്തില്ലെന്ന് അറിഞ്ഞപ്പോൾ അവൻ ഞെട്ടിപ്പോയി: വെളിപ്പെടുത്തലുമായി ശാസ്ത്രി

അഭിറാം മനോഹർ| Last Modified ഞായര്‍, 17 ജൂലൈ 2022 (13:59 IST)
കഴിഞ്ഞ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ചെയ്ത ബുദ്ധിമോശങ്ങളിലൊന്നായിരുന്നു ടീമിലെ സ്റ്റാർ ഓൾറൗണ്ടറായിരുന്ന ഹാർദിക് പാണ്ഡ്യെയെ വിട്ടുകളഞ്ഞത്. ഗുജറാത്ത് ടൈറ്റൻസ് നായകനായി എത്തിയ താരം ഗുജറാത്തിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. മുംബൈ ഇന്ത്യൻസിനാകാട്ടെ ഐപിഎല്ലിൽ അവസാന സ്ഥാനക്കാരായി അവസാനിക്കാനായിരുന്നു വിധി.

ഇപ്പോഴിതാ ഹാർദ്ദിക്കിനെ പുറത്താക്കാനുള്ള മുംബൈ ഇന്ത്യൻസ് തീരുമാനം ഹാർദ്ദിക്കിനെ ഞെട്ടിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരീശീലകനായ രവിശാസ്ത്രി. നായകൻ രോഹിത് ശർമയ്ക്ക് പുറമെ ജസ്പ്രീത് ബുമ്ര,സൂര്യകുമാർ യാദവ്,കിറോൺ പൊള്ളാർഡ് എന്നിവരെയാണ് മുംബൈ നിലനിർത്തിയത്. ഇഷാൻ കിഷൻ,രോഹിത് ശർമ,ബുമ്ര,സൂര്യകുമാർ യാദവ്,ഹാർദിക് എന്നിവരിൽ മൂന്നാളെ നിലനിർത്തുക എന്നത് മുംബൈയ്ക്കും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്ന് ശാസ്ത്രി പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :