മുംബൈ|
jibin|
Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (10:10 IST)
ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ 18 റണ്‍സിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്
ഐപിഎല്‍ എട്ടാം സീസണിലെ
ആദ്യ ജയം. മുംബൈ പടുത്തുയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ളൂരിന് നിശ്ചിത ഓവറില്‍ 191 റണ്‍സ് എടുക്കാനേ കഴിഞ്ഞൂള്ളു.
ഈ സീസണിലെ മുംബൈയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത മുംബൈയ്ക്കായി ലെൻഡൽ സിമ്മോൺസ് (59), ഉൻമുക്ത് ചന്ദ് (58), രോഹിത് ശർമ്മ (42),
പാർത്ഥിവ് പട്ടേൽ (12), ഹാർദിക്ക് പാണ്ഡ്യ (16) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് വന്‍ സ്കേര്‍ സമ്മാനിച്ചത്. കീറണ്‍ പൊള്ളാര്‍ഡ്, അംബാട്ടി റായുഡു, ഹര്ബജന് സിംഗ് എന്നിവര്‍ പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ളൂര്‍ തുടക്കത്തിലെ തകരുകയായിരുന്നു. 11 പന്തില്‍ മൂന്നു സിക്സും അഞ്ചു ഫോറുകളുമായി 41 റണ്‍സ് നേടിയ എബി ഡിവില്ലിയേഴ്സ് മാത്രമാണ് ചെറുത്ത് നില്‍പ്പ് നടത്തിയത്. ക്രിസ് ഗെയില്‍, വിരാട് കോഹ്ലി, ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ വന്‍ പരാജയമായപ്പോള്‍ വാലറ്റത്ത് നിന്ന് പൊരുതിയ വീസിന്റെയും ഇഖ്ബാല്‍ അബ്ദുല്ലയുടെയും അര്‍ധസെഞ്ച്വറി കൂട്ടുകെട്ടിനും ബാംഗ്ളൂരിനെ രക്ഷിക്കാനായില്ല.
20 റണ്‍സെടുത്ത അബ്ദുല്ല റണ്ണൗട്ടായപ്പോള്‍ 25 പന്തില്‍ 47 റണ്‍സുമായി വീസ് പുറത്താകാതെ നിന്നു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.