സ്‌മിത്തിന്റെ താണ്ഡവത്തില്‍ മുംബൈ തരിപ്പണമായി

ഐപിഎല്‍ , മുംബൈ ഇന്ത്യന്‍സ് , രാജസ്ഥാന്‍ റോയത്സ്
അഹ്മദാബാദ്| jibin| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (10:28 IST)
ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. രാജസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് കീഴടങ്ങാതെ 79 റണ്‍സുമായി മുന്നില്‍നിന്ന് നയിച്ചപ്പോള്‍ അഞ്ചു പന്തുകള്‍ ശേഷിക്കെ രാജസ്ഥാന് ജയം സ്വന്തമാക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ്
മുംബൈ നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ ഒന്നാമതായി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാനുവേണ്ടി സഞ്ജു സാംസണ്‍ (17) പെട്ടെന്ന് പുറത്തായെങ്കിലും അജിന്‍ക്യ രഹാനെ 46 റണ്‍സുമായി സ്കോര്‍ പിന്തുടരല്‍ അനായാസമാക്കി. പിന്നീട് ഫോക്‍നറും സ്‌മിത്തും ചേര്‍ന്ന് രാജസ്ഥാന് ജയം സ്വന്തമാക്കുകയായിരുന്നു. 53 പന്തില്‍ എട്ടു ഫോറും ഒരു സിക്സും അടിച്ച് 79 റണ്‍സാണ് ആസ്ട്രേലിയന്‍ താരം നേടിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈക്ക് വേണ്ടി കീറോണ്‍ പൊള്ളാഡും കൊറി ആന്‍ഡേഴ്സണും തകര്‍പ്പന്‍ ബാറ്റിംഗാണ് കാഴ്‌ചവെച്ചത്.
34 പന്തില്‍ ഏഴു ഫോറും അഞ്ചു സിക്സും ഉള്‍പ്പെടെ 70 റണ്‍സാണ് പൊള്ളാര്‍ഡിന്റെ ബാറ്റില്‍നിന്ന് പിറന്നത്.
38 പന്തില്‍ അഞ്ചു ഫോറും മൂന്നു സിക്സും പറത്തിയ ആന്‍ഡേഴ്‌സണ് 50 റണ്‍സെടുത്തു. 9.1 ഓവറില്‍ 104 റണ്‍സ് ഈ കൂട്ടുകെട്ട് ചേര്‍ന്ന് അടിച്ചെടുത്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :