കൊല്‍ക്കത്ത|
VISHNU N L|
Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (09:30 IST)
ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ കല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം. മുംബൈ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം അവര്‍ 9 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്‌കോര്‍: മുംബൈ- 168/3 (20); കല്‍ക്കത്ത- 179/3 (18.3). ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 43 പന്തില്‍ നിന്നു ഏഴു ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 57 റണ്‍സ് നേടിയ നായകന്‍ ഗൗതം ഗംഭീറാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.
രണ്ടാം വിക്കറ്റില്‍ മനീഷ് പാണ്ഡെയോടൊപ്പം (40) ഗംഭീര്‍ കൂട്ടിച്ചേര്‍ത്ത 85 റണ്‍സാണ് കല്‍ക്കത്ത ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 24 പന്തില്‍ രണ്ട ബൗണ്ടറിയും മൂന്ന് സിക്‌സും നേടിയ പാണ്‌ഡെയുടെ സ്‌ട്രൈക്ക് റേറ്റ് 166.66 ആണ്.ഇവര്‍ പുറത്തായതിനു ശേഷമെത്തിയ സൂര്യ കുമാര്‍ യാദവും തിളങ്ങി. 20 പന്തില്‍ നിന്നു ഒരു ഫോറും അഞ്ചു സിക്‌സറുകളും പറത്തി 46 റണ്‍സാണ് കൊല്‍ക്കത്തയുടെ അക്കൌണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തത്.
ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ മോശം തുടക്കത്തിനു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (98*) കോറി ആന്‍ഡേഴ്‌സന്റെയും (55*) മികവില്‍ മാന്യമായ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു.
ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് (5), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദിത്യ താരെ (7), മധ്യനിരയിലെ വിശ്വസ്‌തന്‍ അമ്പാട്ടി റായുഡു (0) എന്നിവര്‍ വേഗത്തില്‍ പുറത്തായപ്പോള്‍ കനത്ത തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിയപ്പോള്‍ രോഹിത്- കോറി സഖ്യം തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
മുംബൈക്കായി കോറി ആന്‍ഡേഴ്‌സണ്‍, ജസ്പ്രീത് ബുംറാ, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കൊല്‍ക്കത്തയ്‌ക്കായി പേസര്‍ മോര്‍ണി മോര്‍ക്കല്‍ രണ്ടു വിക്കറ്റ് നേടി. അതേസമയം അവരുടെ സ്‌റ്റാര്‍ സ്‌പിന്നര്‍ സുനില്‍ നരെയ്‌ന് വിക്കറ്റ് നേടാനായില്ല. ഷാക്കിബുല്‍ ഹസനാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.