റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എട്ടിന്റെ പണി; ക്യാംപില്‍ പരുക്ക് തലവേദന

രേണുക വേണു| Last Modified വ്യാഴം, 30 മാര്‍ച്ച് 2023 (10:18 IST)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നാളെ ആരംഭിക്കാനിരിക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എട്ടിന്റെ പണി. പല പ്രധാന താരങ്ങളും ആര്‍സിബിക്ക് വേണ്ടി ആദ്യ മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. പരുക്കിനെ തുടര്‍ന്നാണ് പല താരങ്ങള്‍ക്കും ഈ സീസണിലെ മത്സരങ്ങള്‍ നഷ്ടമാകുക.

ആദ്യ ഏതാനും മത്സരങ്ങളില്‍ ജോ ഹെയ്‌സല്‍വുഡും രജത് പട്ടീദാറും കളിച്ചേക്കില്ലെന്നാണ് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരുക്കിനെ തുടര്‍ന്നാണ് ഹെയ്‌സല്‍വുഡിന് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകുക. പട്ടീദാറും പരുക്കിന്റെ പിടിയിലാണ്.

സീസണിലെ ആദ്യ മത്സരത്തില്‍ ആര്‍സിബിയുടെ സ്റ്റാര്‍ ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പരുക്കാണ് മാക്‌സ്വെല്ലിനും തിരിച്ചടിയാകുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :