മുംബൈ ഇന്ത്യന്‍സിന് പ്രഹരം; രോഹിത്തിന്റെ കാര്യം സംശയത്തില്‍ !

രേണുക വേണു| Last Modified ബുധന്‍, 29 മാര്‍ച്ച് 2023 (09:45 IST)

ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങും മുന്‍പേ നായകന്‍ രോഹിത് ശര്‍മയുടെ നിലപാട് മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയാകുന്നു. രോഹിത് മുംബൈ ഇന്ത്യന്‍സിന് വേണ്ടി എല്ലാ മത്സരങ്ങളിലും കളിക്കുന്ന കാര്യം സംശയത്തില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും കളിക്കില്ലെന്നാണ് രോഹിത്തിന്റെ നിലപാട്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് എന്നിവ മുന്നില്‍കണ്ട് ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഐപിഎല്ലില്‍ ഏതാനും മത്സരങ്ങള്‍ രോഹിത് ഒഴിവാക്കിയേക്കും. ഇക്കാര്യം രോഹിത് ഫ്രാഞ്ചൈസിയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രോഹിത്ത് ഇല്ലാത്ത മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :