കാത്തിരുപ്പ് വെറുതെയായില്ല; തിരിച്ചുവരവ് കിടിലനാക്കി ചെന്നൈയുടെ പുലിക്കുട്ടികള്‍!

ഐപിഎല്‍: തിരിച്ചുവരവ് ആഘോഷമാക്കി ചെന്നൈ

അപര്‍ണ| Last Modified ഞായര്‍, 8 ഏപ്രില്‍ 2018 (09:43 IST)
രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ എം.എസ്.ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐ പി എല്ലിലെ ആദ്യ വിജയം. എതിര്‍പക്ഷത്ത് നിന്ന മുംബൈ ഇന്ത്യന്‍സിന്റെ വിജയപ്രതീക്ഷകളൊക്കെ പൊളിച്ചെഴുതിയ വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു ചെന്നൈയുടേത്.

അവസാന ഓവറിലേക്കു നീണ്ട മത്സരത്തില്‍ മുബൈ ഇന്ത്യന്‍സിനെ ഒരു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ചെന്നൈ പതിനൊന്നാം എഡിഷനിലെ ആദ്യ വിജയം സ്വന്തം പേരില്‍ എഴുതിയത്. 118/8 എന്ന നിലയില്‍ പരാജയം മുന്നില്‍ക്കണ്ട ചെന്നൈയെ ഡ്വെയ്ന്‍ ബ്രാവോയുടെ തകര്‍പ്പന്‍ ഇന്നിംഗ്സ് രക്ഷപ്പെടുത്തുകയായിരുന്നു.

30 പന്തില്‍ നിന്നും 68 റണ്‍സ് നേടിയ ബ്രാവോ ആണ് ചെന്നൈയെ വിജയ്ക്കൊടി പാറിക്കാന്‍ സഹായിച്ചത്. മുംബൈക്കായി ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് മാര്‍ക്കണ്ഡെ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി. ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടിയിരുന്നു. ഈ വിജയപ്രതീക്ഷയാണ് ചെന്നൈ അവസാന നിമിഷങ്ങളില്‍ തകര്‍ത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :