ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലക്ക്; കടുത്ത തീരുമാനം പ്രഖ്യാപിച്ച് വാര്‍ണര്‍

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലക്ക്; കടുത്ത തീരുമാനം പ്രഖ്യാപിച്ച് വാര്‍ണര്‍

david warner , Ball tampering , Cricket Austrlia , Steve smith , ഡേവിഡ് വാർണർ , ക്രിക്കറ്റ് ഓസ്‌ട്രേലിയ , ദക്ഷിണാഫ്രിക്ക , കാമറോൺ ബാൻക്രോഫ്‌റ്റ് , പന്ത് ചുരുണ്ടല്‍
സിഡ്‌നി| jibin| Last Modified വെള്ളി, 6 ഏപ്രില്‍ 2018 (07:31 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിലുണ്ടായ പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ
വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയന്‍ താരം അപ്പീൽ നൽകില്ല.

താന്‍ ചെയ്തു പോയതിൽ ഖേദം പ്രകടിപ്പിക്കുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്വീകരിച്ച തീരുമാനത്തിനെതിരെ അപ്പീലിന് പോവുന്നില്ല എന്നാണ് തീരുമാനമെന്നും വാർണർ അറിയിച്ചു.

മുൻ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും കാമറോൺ ബാൻക്രോഫ്റ്റും വിധിക്കെതിരെ അപ്പീൽ നൽകില്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് വാർണറും ശിക്ഷ അനുഭവിക്കാൻ തയാറാണെന്ന് അറിയിച്ചത്.

“ക്രിക്കറ്റ് ഓസ്‌ട്രേലിയ ശക്തമായ സന്ദേശവും ഇടപെടലുമാണ് നടത്തിയിരിക്കുന്നത്. ശിക്ഷാ നടപടി ഞാന്‍ സ്വീകരിക്കുന്നു. അതിനാല്‍ അപ്പീലിന് പോകാന്‍ ഒരുക്കമല്ല. നടന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുത്തതാണ്. വിലക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്താന്‍ തന്നെയാണ് ആഗ്രഹം” - എന്നും സ്‌മിത്ത് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :