രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം അവർ വരുന്നു; ലക്ഷ്യം വിജയം

Sumeesh| Last Modified ചൊവ്വ, 3 ഏപ്രില്‍ 2018 (11:28 IST)
ചെന്നൈ: രണ്ട് വർഷത്തെ തങ്ങളുടെ വിടവ് അറിയിക്കാത്ത തരത്തിൽ അതിശക്തമായി മത്സരങ്ങളിലേക്ക് മടങ്ങിവരാനൊരുങ്ങുകയാണ് ചെന്നൈ സുപ്പർ കിംഗ്സ്.

മടങ്ങിവരവ് ഗംഭീരമാക്കുന്നതിന്റെ ഭാഗമായി ഹോം ഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ കഠിന പരിശീലനത്തിലാണ് ടീം അംഗങ്ങൾ. പരീശീലനം കാണാനായി മാത്രം നൂറുകണക്കിൻ ആരാധകരാണ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്.

പരിശീലനത്തിന്റെ ഭാഗമായി ചെന്നൈ ടീം അംഗങ്ങൾ തന്നെ രണ്ട് ടീമുകളായി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ക്യാപ്റ്റൻ ധോണിയുടെ അഭാവത്തിൽ റെയ്നയാണ് പരിശീലനം നിയന്ത്രിച്ചിരുന്നത്. ഈ മത്സർത്തിൽ ഏഴ് സിക്സറുകൾ പായിച്ച് റെയ്ന താരമാവുകയും ചെയ്തു.

ഈ മാസം ഏഴിനാണ് ഐ പി എൽ മത്സരങ്ങൾ തുടങ്ങുന്നത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്ങ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :