ഐ പി എല്ലിന് ഇന്ന് തുടക്കം; ആവേശമുണര്‍ത്തി ക്രിക്കറ്റ് പ്രേമികള്‍

ഐപി‌എല്‍ പൂരത്തിന് ഇന്ന് കൊടിയേറും

അപര്‍ണ| Last Modified ശനി, 7 ഏപ്രില്‍ 2018 (09:30 IST)
ഐപി‌എല്ലിന് ഇന്ന് കൊടിയേറ്റം. വാഖഡെ സ്റ്റേഡിയത്തില്‍ വെച്ച് ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ ഉദ്ഘാടന മത്സരത്തിന് ഇന്ന് തുടക്കം. ഷെഡ്യൂള്‍ അനുസരിച്ച് വൈകുന്നേരം 7.15നാണ് ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ത്തിയാവുക.

ആതിഥേയരായ മുംബൈയും ചെന്നൈയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ജയം ആര്‍ക്കൊപ്പമാകുമെന്ന കാര്യത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയിലാണ്. നിലവിലെ ചാമ്പ്യന്‍മാരാണ് രോഹിത്തിന്റെ നേതൃത്വത്തിലിറങ്ങുന്ന മുംബൈ. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐ പി എല്ലിലേക്ക് തിരിച്ചെത്തുകയാണ് ചെന്നൈ. അതുകൊണ്ട് തന്നെ ഇരു ടീമുകള്‍ക്കും കളി അത്ര എളുപ്പമാകില്ല.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങളുകള്‍ക്ക് വിപുലമായ പരിപാടികളാണ് ബിസിസഐ ആസൂത്രണം ചെയ്തിരിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം വിവിധ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :