റാഞ്ചി|
VISHNU.NL|
Last Modified ഞായര്‍, 18 മെയ് 2014 (10:55 IST)
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ഇന്നു നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു തിരിച്ചടി. ര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ടീമിന്റെ വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ ബ്രണ്ടന്‍ മക്കല്ലം നാട്ടിലേക്കു മടങ്ങുന്നു.
ഐപിഎല്ലിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ മക്കല്ലം കളിക്കില്ലെന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കോച്ച് സ്‌റ്റീഫന്‍ ഫ്‌ളെമിംഗാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. വെസ്‌റ്റിന്‍ഡീസ് താരം ഡെവയ്‌ന്‍ ബ്രാവോ പരുക്കിനെ തുടര്‍ന്ന് ഐപിഎല്ലിനു പുറത്തായതിനു പിന്നാലെയാണു ബ്രണ്ടന്‍ മക്കല്ലവും മടങ്ങിയത്.
ഇതോടെ ടീമിന്റെ ഭാവി ആശങ്കയിലായി. ബ്രാവോയുടെ പകരക്കാരനായി ടീമിലെത്തിയ ഡേവിഡ് ഹസി മികവിലേക്കു വരുന്നതേയുള്ളു. എന്നാല്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ ഡേവിഡ് ഹസിയെ മധ്യനിരയില്‍ കളിപ്പിക്കുമെന്നു സ്‌റ്റീഫന്‍ ഫ്‌ളെമിംഗ് വ്യക്‌തമാക്കി.
10 കളികളില്‍നിന്ന് എട്ടു ജയം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്റ് നിലയില്‍ രണ്ടാമതാണ്. ഒന്നാംസ്‌ഥാനക്കാരായ പഞ്ചാബ് കിംഗ്‌സ് ഇലവനും സൂപ്പര്‍ കിംഗ്‌സിനും 16 പോയിന്റാണ്. റണ്‍റേറ്റിന്റെ മികവാണു പഞ്ചാബ് ടീമിനെ ഒന്നാംസ്‌ഥാനത്തെത്തിച്ചത്.
10 കളികളില്‍നിന്ന് എട്ടു പോയിന്റ് മാത്രം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ഇന്നു തോറ്റാല്‍ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്‌തമിക്കും. ഏഴാമത് സീസണില്‍ അവര്‍ക്ക് ഇതുവരെ നാലു ജയമാണു നേടാനായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഹൈദരാബാദ് സണ്‍ റൈസേഴ്‌സും തമ്മിലുള്ള മത്സരവും പ്ലേഓഫിനുള്ള ടീമുകളെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാണ്.