കരുത്ത് ചോരാതെ ഹൈദരാബാദ്

ഹൈദരാബാദ്| jibin| Last Modified ബുധന്‍, 21 മെയ് 2014 (09:33 IST)
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് സണ്‍റൈസേഴ്‌സ് ജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി. വിരാട് കോഹ്‌ലി 41 പന്തില്‍ നിന്ന് 67 റണ്‍സും ഡിവില്ലിയേഴ്‌സ് 29 റണ്‍സും യുവരാജ് സിംഗ് 21 റണ്‍സും നേടിയതാണ് ബാംഗ്ലൂര്‍ ടീമിനെ ഈ സ്കോറില്‍ എത്തിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് ഡേവിഡ് വാര്‍ണറുടെയും ശിഖര്‍ ധവാന്റെയും മികവിലാണ് ജയിച്ചത്. ഡേവിഡ് വാര്‍ണര്‍ (59), ശിഖര്‍ ധവാന് ‍(50) തിളങ്ങിയതാണ് ബാംഗ്ലൂരിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :