ബിസിസിഐയുടെ പദ്ധതിയിൽ സഞ്ജുവുണ്ട്, പക്ഷേ അത് നിങ്ങൾ കരുതുന്ന പോലെയല്ല: നിർണായക വെളിപ്പെടുത്തലുമായി അശ്വിൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (15:08 IST)
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതിരുന്നപ്പോള്‍ തന്നെ ലോകകപ്പ് ടീമിലേക്ക് സഞ്ജു ഉള്‍പ്പെടുമോ എന്ന അഭ്യൂഹം ആരാധകര്‍ക്കിടയില്‍ ശക്തമായിരുന്നു. നിലവില്‍ ഇന്ത്യയുടെ ഏകദിനടീമില്‍ സ്ഥിരസാന്നിധ്യമല്ലെങ്കിലും കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവരുടെ പരിക്കിന്റെ പശ്ചാത്തലത്തില്‍ സഞ്ജു ടീമിലെ നിര്‍ണായക താരമാണ്. ഇതോടെ സഞ്ജു ബിസിസിഐയുടെ ലോകകപ്പ് പദ്ധതികളില്‍ വരുന്ന താരമാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം ഉത്തരം നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയര്‍ താരമായ ആര്‍ അശ്വിന്‍.

സഞ്ജുവിനെ പ്രധാന ടീമിലേക്കല്ല കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നീ താരങ്ങള്‍ക്ക് പരിക്കുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ ബാക്കാപ്പ് ഓപ്ഷനായാണ് സഞ്ജുവിനെ ബിസിസിഐ പരിഗണിക്കുന്നതെന്ന് അശ്വിന്‍ വ്യക്തമാക്കുന്നു. നിലവില്‍ സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാകപ്പില്‍ കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. എങ്കിലും പരിക്കിന്റെ പശ്ചാത്തലത്തില്‍ ഇരു താരങ്ങളും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുമോ എന്നത് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് മധ്യനിരയിലെ ബാക്കപ്പ് താരമായി സഞ്ജുവിനെ ടീം പരിഗണിക്കുന്നത്.

അതേസമയം തിലക് വര്‍മ മികച്ച പ്രകടനത്തിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ടീമിന്റെ ലോകകപ്പ് പദ്ധതികളില്‍ ഇപ്പോള്‍ താരം ഭാഗമല്ലെന്നും എന്നാല്‍ ഭാവിയില്‍ ഇന്ത്യന്‍ പദ്ധതികളുടെ ഭാഗമായി തിലക് കാണുമെന്നും അശ്വിന്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :