ട്രെന്റ് ബ്രിഡ്ജ്|
jibin|
Last Modified വെള്ളി, 11 ജൂലൈ 2014 (10:36 IST)
ഇംഗ്ളണ്ടിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍
ഇന്ത്യ 457 റൺസിനു ഓൾ ഔട്ടായി. ആദ്യ ദിനം 259/5 എന്ന സ്കോറിലായിരുന്നു കളി അവസാനിപ്പിച്ചത്. സെഞ്ച്വറി നേടിയിരുന്ന മുരളി വിജയ് 146 റൺസിൽ ഔട്ടായി.
ക്യാപ്റ്റ്ന്‍ ധോണി 82 റൺസുമായി ഇന്ത്യന്‍ ഇന്നിംഗ്സിന് അടിത്തറപാകി. വാലറ്റത്ത്
ഭുവനേശ്വർ കുമാർ 58/149, മൊഹമ്മദ് ഷമി 51/814 (നോട്ട് ഔട്ട്) എന്നിവരുടെ ധീരമായ ചെറുത്തു നില്‍പ്പാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
രവീന്ദ്ര ജഡേജ 25 റണ്ണുമായി ഇരുവര്‍ക്കും പിന്തുണ നല്‍കി. സ്റ്റോക്സിന്റെ പന്തിൽ പ്രിയോറിന്റെ ക്യാച്ചിലൂടെയാണ് ജഡേജ പുറത്തായത്. ജയിംസ് ആൻഡേഴ്സന്‍ മൂന്നു വിക്കറ്റുമായി മുന്നിട്ടു നില്‍ക്കുകയാണ്.