1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Indias sreelankan tour

കോലിയും രോഹിത്തുമില്ലാതെ ഇന്ത്യ, ശ്രീലങ്കൻ പര്യടനത്തിനൊരുങ്ങുന്നത് ഇന്ത്യയുടെ യുവനിര

ടെസ്റ്റ് ചാമ്പ്യൻഷിപ്പ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യ അയക്കുക രണ്ടാം നിര ടീമിനെയെന്ന് ബിസിസിഐ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പങ്കെടുക്കുന്ന താരങ്ങളില്ലാത്ത ടീമായിരിക്കും ശ്രീലങ്കക്കെതിരെ കളിക്കുക.
 
3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് പരമ്പരയിലുണ്ടാവുക.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ജൂലൈ മാസത്തിലാണ് പര്യടനം നടക്കുക. ഇതിന് ശേഷം ഓഗസ്റ്റില്‍ ഇംഗ്ലണ്ട് പര്യടനം ഉള്ളതിനാലാണ് അതിലുള്‍പ്പെടാത്ത മറ്റൊരു ടീമിനെ ഇന്ത്യ ശ്രീലങ്കയ്ക്ക് അയക്കുന്നത്.
 
കഴിഞ്ഞ കുറച്ച് നാളുകളായി ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റ് ലീഗുകളിലും തിളങ്ങുന്ന താരങ്ങളായിരിക്കും ഇന്ത്യൻ ടീമിൽ ഉൾപ്പെടുക. മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്‌ദത്ത് പടിക്കലും ടീമിലെത്തുമോ എന്നതാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
'അച്ഛന്‍ പോയി, എന്റെ ശക്തിയുടെ തൂണുകള്‍ നഷ്ടമായി'; വേദനയോടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം