1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Justin langer replies to michael vaughen troll

ഓസീസ് തോറ്റത് ഇന്ത്യയുടെ മൂന്നാംകിട ടീമിനോടെന്ന് മൈക്കൽ വോൺ, മറുപടിയുമായി ഓസീസ് കോച്ച്

ക്രിക്കറ്റ്
സ്വന്തം മണ്ണിൽ ഇന്ത്യയുടെ യുവനിരയോടേറ്റ തോൽവിയുടെ ആഘാതത്തിൽ നിന്നും ഓസീസ് ടീം ഇതുവരെയും കരകയറിയിട്ടില്ല. ഇന്ത്യയുടെ പ്രധാന താരങ്ങൾ ഇല്ലാതിരുന്നിട്ടും തോൽവി വഴങ്ങേണ്ടി വന്നത് അൽപമൊന്നുമല്ല ഓസീസിനെ ബധിച്ചത്. ഓസീസ് തോറ്റതോടെ ഇന്ത്യയുടെ മൂന്നാംകിട ടീമിനോടാണ് പരാജയപ്പെട്ടതെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ കളിയാക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ പരിഹാസത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഓസീസ് കോച്ച് ജസ്റ്റിൻ ലാംഗർ.
 
വോണ്‍ തമാശയായിട്ട് പറഞ്ഞതാണെന്ന എനിക്കറിയാം. എന്നാല്‍ വോണ്‍ ഇത്തരത്തില്‍ ഇന്ത്യയെക്കുറിച്ച് രണ്ടാം നിരയെന്നോ മൂന്നാം നിരയെന്നോ ഒക്കെ പറയുമെങ്കിലും ക്രിക്കറ്റിനെ ഇത്രയേറെ സ്നേഹിക്കുന്ന രജ്യത്തെ ഒന്നര ബില്യണിൽ നിന്നും അവസാന ഇലവനിൽ ഇടം പിടിക്കണമെങ്കിൽ അവർ അത്രയും മികച്ച കളിക്കാരായെ പറ്റു.
 
ഒരു പറ്റം മികച്ച യുവതാരങ്ങളെയാണ് ഞങ്ങളന്ന് ഗ്രൗണ്ടിൽ കണ്ടത്.അവര്‍ അവരുടെ അവസരങ്ങള്‍ മുതലാക്കുവാനായി തീവ്രതയോടെയാണ് മത്സരത്തെ സമീപിച്ചത്. നിര്‍ഭാഗ്യവശാല്‍ എതിർവശത്ത് ഞങ്ങളായി എന്ന് മാത്രം ലാംഗർ പറഞ്ഞു. 
അടുത്ത ലേഖനം
വളർന്നു വരുന്ന താരമാണ് പൃഥ്വി ഷാ, ബിസിസിഐയുടെ തീരുമാനം കടുപ്പമായി പോയെന്ന് ആശിഷ്‌ നെഹ്‌റ