അനുബന്ധ വാര്‍ത്തകള്‍
- കെ എല്‍ രാഹുലിന്റെ അപേക്ഷ തള്ളി ബിസിസിഐ, ഇംഗ്ലണ്ടിനെതിരെ കളിച്ചെ പറ്റു, സഞ്ജുവിന് തിരിച്ചടി
- ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിൽ രാഹുൽ ഇല്ല, സഞ്ജുവിന് അവസരം ഒരുങ്ങിയേക്കും
- കടുത്ത അവഗണന, അശ്വിൻ അപമാനിക്കപ്പെട്ടു, മാന്യനായത് കൊണ്ട് അവൻ ഒന്നും പറയുന്നില്ല, ഗംഭീർ നീതി പാലിച്ചില്ല: ഗുരുതര ആരോപണങ്ങളുമായി മുൻ ഇന്ത്യൻ താരം
- KL Rahul: 'ചാംപ്യന്‍സ് ട്രോഫി കളിക്കാനുള്ളതാ'; ഇംഗ്ലണ്ട് പരമ്പരയില്‍ കെ.എല്‍.രാഹുലിന് വിശ്രമം
- Sanju Samson vs Rishabh Pant: കണക്കുകള്‍ നോക്കിയാണ് ടീം തീരുമാനിക്കുന്നതെങ്കില്‍ പന്തിനേക്കാള്‍ യോഗ്യന്‍ സഞ്ജു തന്നെ
റിഷഭ് പന്തിനെ തഴഞ്ഞു സഞ്ജു ടീമിൽ, ഷമി തിരിച്ചെത്തി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ നായകനാണ് ടീം നായകന്. അക്സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനാകും. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ വിക്കറ്റ് കീപ്പറായി ഇടം പിടിച്ചു. പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷക്കാലമായി പുറത്തായിരുന്ന മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി.
നേരത്തെ ചേര്‍ന്ന ദേശീയ സെലക്ഷന് കമ്മിറ്റി റിഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ധ്രുവ് ജുറലാണ് രണ്ടാം വിക്കറ്റ് കീപ്പര്‍. ജനുവരി 22നാണ് പരമ്പരയിലെ ആദ്യമാച്ച്. കൊല്‍ക്കത്ത, ചെന്നൈ,രാജ്കോട്ട്,പുനെ,മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
ഇന്ത്യന്‍ ടീം:സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), സഞ്ജു സാംസണ്(വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിംഗ്, ഹാര്‍ദ്ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍,ഹര്‍ഷിത് റാണ,അര്‍ഷദീപ് സിങ്, മുഹമ്മദ് ഷമി,വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിങ്ങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍.