ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിക്കാൻ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണമെന്ന് നിബന്ധന, ഇളവുണ്ടാവുക 3 താരങ്ങൾക്ക് മാത്രം

India, World test Championship, Cricket News
India
അഭിറാം മനോഹർ| Last Modified ബുധന്‍, 17 ജൂലൈ 2024 (18:39 IST)
ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ കളിക്കാര്‍ നിര്‍ബന്ധമായും ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിരിക്കണമെന്ന നിബന്ധന ബിസിസിഐ കര്‍ശനമാക്കുന്നു. വരാനിരിക്കുന്ന ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് പുതിയ നിര്‍ദേശം നടപ്പിലാക്കാനാണ് ബിസിസിഐയുടെ തീരുമാനം. വിരാട് കോലി,രോഹിത് ശര്‍മ,ജസ്പ്രീത് ബുമ്ര എന്നീ
മൂന്ന് താരങ്ങള്‍ക്ക് മാത്രമാകും ഇതില്‍ ഇളവുണ്ടാവുക.

താരങ്ങളെല്ലാാവരും തന്നെ ഓഗസ്റ്റില്‍ നടക്കുന്ന ബംഗ്ലാദേശ് പരമ്പരയ്ക്ക് തൊട്ട് മുന്‍പ് നടക്കുന്ന ദുലീപ് ട്രോഫി മത്സരങ്ങളില്‍ പങ്കെടുത്താല്‍ മാത്രമെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുകയുള്ളു. ദുലീപ് ട്രോഫി മത്സരങ്ങള്‍ക്ക് സോണല്‍ സെലക്ഷന്‍ കമ്മിറ്റിയല്ല പകരം ദേശീയ സെലക്ടര്‍മാര്‍ തന്നെയാകും ടീമിനെ തിരെഞ്ഞെടുക്കുക. ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാനിടയുള്ളവരെയെല്ലാം സെലക്ടര്‍മാര്‍ ദുലീപ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ടീമിലും ഉള്‍പ്പെടുത്തും. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാകും ബംഗ്ലാദേശിനെതിരെ നടക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :