1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit sharma to play against srilanka

വിശ്രമം അത്ര വേണ്ട, രോഹിത് ശർമ ശ്രീലങ്കയ്ക്കെതിരെ കളിക്കും

Rohit sharma, Worldcup
ശ്രീലങ്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ കളിക്കുമെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പിന് പിന്നാലെ ശ്രീലങ്ക പര്യടനം വരെ രോഹിത്തിന് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ ഈ വിശ്രമം വേണ്ടെന്ന തീരുമാനമാണ് രോഹിത് എടുത്തിരിക്കുന്നത് എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ നിയമിക്കപ്പെട്ടതോടെയാണ് രോഹിത്തിന്റെ ഈ തീരുമാനം.
 
രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാകും ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകനെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രോഹിത് ടീമിന്റെ ഭാഗമാവുമെങ്കിലും കോലി,ബുമ്ര എന്നീ സീനിയര്‍ താരങ്ങള്‍ ശ്രീലങ്കക്കെതിരെ കളിക്കില്ല. രോഹിത് ടീമിന്റെ ഭാഗമാവുന്നതോടെ താരം തന്നെയാകും ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ നായകനാവുക.
അടുത്ത ലേഖനം
രാജസ്ഥാൻ നായകനായതോടെ സഞ്ജു ഒരുപാട് മാറി, ടി20 ടീമിൽ നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ താരം