പന്തിനെ ഒഴിവാക്കുമോ ?; ശ്രേയസ് അയ്യര്‍ കളിച്ചേക്കും - ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍

 kohli , team india , pant , west indies , കോഹ്‌ലി , ഋഷഭ് പന്ത് , വെസ്‌റ്റ് ഇന്‍ഡീസ് , ക്രിക്കറ്റ്
ജോര്‍ജ്ടൗണ്‍| Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2019 (15:01 IST)
മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന് പകരമായി ടീമിലെത്തിയ ഋഷഭ് പന്ത് വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മുന്നാം ട്വന്റി-20 കളിക്കുമോ?, ഭാവിയില്‍ മികച്ച താരമാകുമെന്ന് ക്യാപ്‌റ്റന്‍ കോഹ്‌ലി പറഞ്ഞിട്ടും അങ്ങനെയൊരു സൂചന പോലും നല്‍കാന്‍ യുവതാരത്തിന് ആകുന്നില്ല.

ശനിയാഴ്‌ച നടന്ന ആദ്യ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താ‍യ പന്ത് രണ്ടാം മത്സരത്തില്‍ നലു റണ്‍സുമായി കൂടാരം കയറി. ഇതോടെയാണ് പരമ്പര തൂത്തുവാരാന്‍ ഇറങ്ങുന്ന ഇന്നത്തെ മത്സരത്തിനുള്ള ടീമില്‍ പന്ത് ഉണ്ടാകുമോ എന്ന ആശങ്ക ആരാധകരിലുണ്ടായത്.

കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്നതാണ് ടീം മാനേജ്‌മെന്റിന്റെ ലൈന്‍. ആ ഒരു പരിഗണനയില്‍ പന്ത് ടീമില്‍ തുടര്‍ന്നേക്കും. എന്നാല്‍, പരമ്പര സ്വന്തമാക്കിയ സാഹചര്യത്തിൽ മറ്റു താരങ്ങൾക്ക് അവസരം നൽകുമെന്ന് കോഹ്‌ലി വ്യക്തമാക്കി കഴിഞ്ഞു.

പേസ് ബോളർ ദീപക് ചാഹർ, സ്‌പിന്നർ രാഹുൽ ചാഹർ എന്നിവർ ഇന്നത്തെ മത്സരത്തിന് ഇറങ്ങാൻ സാധ്യതയുണ്ട്. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം പേസര്‍മാരിലൊരാളെയും പുറത്തിരുത്തിയേക്കും. അവസരങ്ങള്‍ ലഭിച്ചിട്ടും പാഴാക്കുന്ന മനീഷ് പാണ്ഡെയ്‌ക്ക് പകരം ശ്രേയസ് അയ്യര്‍ കളിച്ചേക്കും. അല്ലെങ്കില്‍ രാഹുലിന് അവസരം ലഭിച്ചേക്കും.

ആദ്യ ട്വന്റി-20യിലെ താരമായ നവ്‌ദീപ് സൈനിയേയും രണ്ടാം മത്സരത്തില്‍ കളി ഇന്ത്യക്ക് അനുകൂലമാക്കിയ വാഷിംഗ്‌ടണ്‍ സുന്ദറും ടീമില്‍ തുടര്‍ന്നേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :