വിന്‍ഡീസിനെ വിറപ്പിച്ച ആ മൂന്ന് ഓവര്‍; യുവതാരത്തെ പുകഴ്‌ത്തി കോഹ്‌ലി രംഗത്ത്

  washington sundar , virat kohli  , team india , west indies , ട്വന്റി-20 , വെസ്‌റ്റ് ഇന്‍ഡീസ് , വിരാട് കോഹ്‌ലി , നവ്‌ദീപ് സൈനി
ഫ്ലോറിഡ| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (13:42 IST)
വെസ്‌റ്റ് ഇന്‍ഡീസീനെതിരായ ട്വന്റി-20യില്‍ മികച്ച പ്രകടനം പുറത്തെടുത്ത യുവതാരങ്ങളെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി.

ആദ്യ ട്വന്റി-20യിലെ താരമായ നവ്‌ദീപ് സൈനിയേയും രണ്ടാം മത്സരത്തില്‍ കളി ഇന്ത്യക്ക് അനുകൂലമാക്കിയ വാഷിംഗ്‌ടണ്‍ സുന്ദറിനെയുമാണ് ക്യാപ്‌റ്റന്‍ പ്രശംസ കൊണ്ട് മൂടിയത്.

സുന്ദറിന്റെ പ്രകടനം മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ണായകമായിരുന്നു. മികച്ച രീതിയില്‍ ഹിറ്റ് ചെയ്യുന്ന ബാറ്റ്‌സ്‌മാന്മാരാണ് വിന്‍ഡീസിനുള്ളത്. എന്നാല്‍, പുതിയ പന്തില്‍ മനോഹരമായ പ്രകടനമാണ് അദ്ദേഹം നടത്തിയത് - എന്നും കോഹ്‌ലി പറഞ്ഞു.

മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ 19കാരനായ വാഷിംഗ്‌ടണ്‍ സുന്ദര്‍ 12 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്ത്. സുനില്‍ നരെയ്‌ന്റെ നിര്‍ണായക വിക്കറ്റും അദ്ദേഹം സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :