മൂന്നാം ട്വന്റി-20യില്‍ ആരൊക്കെ പുറത്ത്, അകത്ത് ?; ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍

 India , west indies , third twenty 20 , kohli , team india , കോഹ്‌ലി , ധോണി , രോഹിത് ശര്‍മ്മ , വെസ്‌റ്റ് ഇന്‍ഡീസ്
ഫ്ലോറിഡ| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (17:46 IST)
കുട്ടി ക്രിക്കറ്റിലെ വമ്പന്മാരായ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ മഴനിയമപ്രകാരം 22 റണ്‍സിനുമായിരുന്നു വിരാട് കോഹ്‌ലിയുടെയും സംഘത്തിന്റെയും വിജയം.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയിക്കാന്‍ സാധിച്ചെങ്കിലും ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ തിളങ്ങാതെ പോയത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഗയാനയില്‍ നടക്കുന്ന മൂന്നാം ട്വന്റി-20ക്കുള്ള ടീമില്‍ അഴിച്ചു പണി ഉണ്ടാകുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ രണ്ട് ഇന്നിംഗ്‌സുകളിലും പരാജയപ്പെട്ടുവെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനായി പന്ത് ടീമില്‍ തുടരും. ഭാവിയിലെ താ‍രമാകുമെന്ന് ക്യാപ്‌റ്റന്റെ വിലയിരുത്തല്‍ ഉണ്ടായിട്ടും ശനിയാഴ്‌ച നടന്ന ആദ്യ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താ‍യ പന്ത് രണ്ടാം മത്സരത്തില്‍ നലു റണ്‍സുമായി കൂടാരം കയറി.

അതേസമയം, അവസരങ്ങള്‍ ലഭിച്ചിട്ടും പാഴാക്കുന്ന മനീഷ് പാണ്ഡെയ്‌ക്ക് പകരം ശ്രേയസ് അയ്യര്‍ കളിച്ചേക്കും. അല്ലെങ്കില്‍ രാഹുലിന് അവസരം ലഭിച്ചേക്കും. രാഹുല്‍ ചഹാറിനും ദീപക് ചഹാറിനും ഇടം ലഭിക്കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.

പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കിയത് കോഹ്‌ലിയാണ്. ശ്രേയസ് അയ്യര്‍ ബാറ്റിംഗ് ഓര്‍ഡറില്‍ എത്തിയാല്‍ തുടര്‍ന്നുള്ള മാറ്റങ്ങള്‍ ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലായിരിക്കും.

ആദ്യ ട്വന്റി-20യിലെ താരമായ നവ്‌ദീപ് സൈനിയേയും രണ്ടാം മത്സരത്തില്‍ കളി ഇന്ത്യക്ക് അനുകൂലമാക്കിയ വാഷിംഗ്‌ടണ്‍ സുന്ദറും ടീമില്‍ തുടര്‍ന്നേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :