1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Indian Bowlers Performance in ODI Cricket

'ഈ ചെണ്ടകളെയും കൊണ്ടാണോ ലോകകപ്പിന് പോകുക?'; അമ്പേ പരാജയമാകുന്ന ബൗളർമാർ

India, West Indies, Indian Bowlers Performance in ODI Cricket, India vs West Indies, ODI Wolrd Cup 2027
Indian Bowlers

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കിയെങ്കിലും ഇന്ത്യക്ക് അത്ര ആശ്വസിക്കാൻ വകയില്ല. പിശുക്കില്ലാതെ റൺസ് വിട്ടുകൊടുക്കുന്ന ബൗളർമാരാണ് ഇന്ത്യക്ക് തലവേദന. മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 352 റൺസ് വിജയലക്ഷ്യമാണ് വിൻഡീസ് മറികടന്നത്. 
 
പിശുക്കില്ലാതെ ബൗളർമാർ 
 
5.2 ഓവറിൽ 33 റൺസ് വഴങ്ങിയ നമാൻ ധിറും 10 ഓവറിൽ 62 റൺസ് വഴങ്ങിയ കുൽദീപ് യാദവും ഒഴികെയുള്ള എല്ലാ ബൗളർമാരും മൂന്നാം ഏകദിനത്തിൽ കണക്കിനു അടിവാങ്ങി. മുഹമ്മദ് സിറാജ് എട്ട് ഓവറിൽ 52 റൺസ് വിട്ടുകൊടുത്തു. അൻഷുൽ കംബോജ് ആണ് ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്തത്. ഒൻപത് ഓവറിൽ 9.10 ഇക്കോണമിയിൽ 82 റൺസ് ! ഗുർനൂർ ബ്രാർ 9.1 ഓവറിൽ 64 റൺസ് വിട്ടുകൊടുത്തപ്പോൾ നിതീഷ് കുമാർ റെഡ്ഡി 6.5 ഓവറിൽ 50 റൺസാണ് വഴങ്ങിയത്. 
 
രണ്ടാം ഏകദിനം 
 
ഗുർനൂർ ബ്രാർ രണ്ടാം ഏകദിനത്തിൽ 10 ഓവറിൽ 96 റൺസാണ് വിട്ടുകൊടുത്തത് ! പ്രസിദ്ധ് കൃഷ്ണ അഞ്ച് ഓവറിൽ 45 വഴങ്ങി. അക്വിബ് നബി 8.5 ഓവറിൽ 84, രവീന്ദ്ര ജഡേജ 10 ഓവറിൽ 75 എന്നിവരും നിരാശപ്പെടുത്തി. 
 
ലോകകപ്പിന് എന്ത് ? 
 
നിലവിലെ ബൗളിങ് ലൈനപ്പിൽ മുഹമ്മദ് സിറാജ് ആയിരിക്കും ലോകകപ്പ് ബൗളിങ് നിരയിൽ ഇടംപിടിക്കുക. ജസ്പ്രിത് ബുംറ തിരിച്ചെത്തും. അതുകഴിഞ്ഞാൽ ശേഷിക്കുന്ന ബൗളർമാരിൽ പ്രധാനികൾ പ്രസിദ്ധ് കൃഷ്ണയും നിതീഷ് റാണയുമാണ്. ഇവരെ ലോകകപ്പിന് കൊണ്ടുപോയാൽ ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. മുഹമ്മദ് ഷമിയെയും ഭുവനേശ്വർ കുമാറിനെയും ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. Also Read: 3 ദിവസം മുൻപെ ശ്രീലേഖ രാജിവെച്ചു, രാജിക്കത്ത് മേയർ മറച്ചുവെച്ചു, ഒടുക്കം പുറത്ത് വിട്ട് ശ്രീലേഖ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വിൻഡീസിനെതിരെ സെഞ്ചുറി, എം എസ് ധോനിയുടെ റെക്കോർഡിനൊപ്പം കെ എൽ രാഹുൽ