ലോകോത്തര ബൌളര്‍മാരുണ്ടായിട്ട് എന്ത് കാര്യം? പൊട്ടിപ്പാളീസായില്ലേ? - താരങ്ങളെ പരിഹസിച്ച് ശുഐബ് അക്തർ

ചിപ്പി പീലിപ്പോസ്| Last Updated: തിങ്കള്‍, 20 ജനുവരി 2020 (19:36 IST)
'ലോകോത്തര ബൌളര്‍മാരുണ്ടായിട്ട് എന്താ കാര്യം, തല്ലി ഊപ്പാടിളക്കി കളഞ്ഞു' ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിലെ അവസാന മത്സരത്തിനു ശേഷം ഓസ്‌ട്രേലിയയെ പരിഹസിച്ച് റാവല്‍പിണ്ഡി എക്സ്പ്രസ് ശുഐബ് അക്തര്‍ പറഞ്ഞ വാക്കുകളാണിത്. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 15 പന്തുകള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിന്റെ ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്.

മൂന്നാം മത്സരത്തിൽ ജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഓസീസ് ബാറ്റ്സ്മാന്മാറ്റ് ഉയർത്തിയ 287 എന്ന റണ്‍സ് അനായാസേന മറികടക്കുകയായിരുന്നു ഇന്ത്യൻ ടീം. രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയും (128 പന്തില്‍ 119) വിരാട് കോലിയുടെ അര്‍ധ സെഞ്ച്വറിയും (91 പന്തില്‍ 89) ടീമിനു ആത്മവിശ്വാസം നൽകി.

ലോകോത്തരമെന്ന് അവകാശപ്പെടുന്ന ഓസീസ് ബൗളര്‍മാരെ ബാറ്റുകൊണ്ട് രോഹിത് ശര്‍മ്മ അടിച്ച് പറത്തുന്ന കാര്യത്തെയാണ് ശുഐബ് അക്തറിന് പരിഹസിച്ചത്. കൊച്ചു കുട്ടികളോടു കളിക്കും പോലെയാണ് ആതിഥേയര്‍ ഓസ്‌ട്രേലിയയോട് പെരുമാറിയത്. രോഹിത് ശര്‍മ്മയുടെ ഷോട്ടുകളില്‍ പ്രൗഢവും ആഢ്യത്തവും നിറഞ്ഞു കാണാം. ഞായറാഴ്ച്ചത്തെ മത്സരത്തില്‍ ഓസീസ് ബൗളര്‍മാരെ അദ്ദേഹം തല്ലിച്ചതച്ചു. ആദം സാംപയെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും തിരഞ്ഞുപിടിച്ചാണ് രോഹിത് അടിച്ചുപറത്തിയത്‘ അക്തർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :