ബുമ്രക്കെതിരെ എന്തുകൊണ്ട് റണ്ണെടുക്കാനാവുന്നില്ല? കാരണം വ്യക്തമാക്കി കിവീസ് താരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 ജനുവരി 2020 (10:10 IST)
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വലിയ രീതിയിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും കിവീസിനെതിരായ ടി20 പരമ്പരയിൽ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യയുടെ ജസ്‌പ്രീത് ബു‌മ്ര കാഴ്ച്ചവെക്കുന്നത്. ഇതുവരെ രണ്ട് മത്സരങ്ങളിൽ നിന്നായി രണ്ട് വിക്കറ്റുകൾ മാത്രമാണ് സ്വന്തമാക്കാനായതെങ്കിലും റൺസ് വിട്ടുനൽകുന്നതിൽ പിശുക്കുകാണിക്കുന്നതിൽ ഇന്ത്യൻ താരം വിജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് 200 റൺസിന് മുകളിൽ പോയപ്പോഴും ഏറ്റവും കുറവ് റൺസ് വിട്ടുകൊടുത്തത് ബു‌മ്രയായിരുന്നു. രണ്ടാമത്തെ മത്സരത്തിൽ വെറും 21 റൺസ് മാത്രമാണ് ബു‌മ്ര വിട്ടുനൽകിയത്.

എന്നാലിപ്പോൾ എന്തുകൊണ്ടാണ് ബു‌മ്രക്കെതിരെ റണ്ണുകൾ നേടാൻ കഷ്ടപ്പെടുന്നതെന്ന് വിശദീകരിച്ച് രംഗത്ത്
വന്നിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ടിം സെയ്‌ഫേര്‍ട്ട്. ബു‌മ്രയുടെ ബൗളിങ്ങിന്റെ വൈവിധ്യമാണ് ബാറ്റ്സ്മാനെ കുഴക്കുന്നതെന്നാണ് സെയ്‌ഫേര്‍ട്ട് പറയുന്നത്.

സാധാരണയായി ഡെത്ത് ബൗളര്‍മാര്‍ സ്‌ട്രെയ്റ്റ് ലൈനിലും അതോടൊപ്പം യോര്‍ക്കറുകളുമാണ് കൂടുതല്‍ എറിയാറുള്ളത്. എന്നാൽ ഇവരിൽ നിന്നും ബു‌മ്ര വ്യത്യസ്തനാണ്. ആദ്യ കളിയില്‍ ബുംറ നിരവധി സ്ലോ ബോളുകള്‍ എറിഞ്ഞിരുന്നു. ഇത്തരത്തിൽ ഒരുപിടി മാറ്റങ്ങളുമായായിരിക്കും ബു‌മ്ര ബൗൾ ചെയ്യാനെത്തുന്നത്. ഇത് മനസ്സിലാക്കുക എന്നത് ബാറ്റ്സ്മാന് ദുഷ്‌കരമാണെന്നും
സെയ്‌ഫേര്‍ട്ട് വിശദമാക്കി.സാഹചര്യങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടുന്നത് എങ്ങനെയെന്നു തന്റെ ടീം ഇന്ത്യയെ കണ്ടു പഠിക്കണമെന്നും
സെയ്‌ഫേര്‍ട്ട് അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :