'ശാന്തനാകൂ, എന്താണ് കാണിക്കുന്നത്'; സീഫർട്ടിന് നേരെ അലറി ബ്രാർ, ഓടിയെത്തി കോലി
Gurnoor Brar and Tim Seifert
ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ അതിരുവിട്ട ആഘോഷപ്രകടനവുമായി ഇന്ത്യൻ പേസർ ഗുർനൂർ ബ്രാർ. കിവീസ് ഓപ്പണർ ടിം സീഫർട്ടിനെ പുറത്താക്കിയതിനു പിന്നാലെയാണ് ഐസിസിയുടെ താക്കീത് ലഭിക്കാവുന്ന വിധത്തിലുള്ള അതിരുവിട്ട ആഘോഷപ്രകടനം ബ്രാർ നടത്തിയത്.
48 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 58 റൺസെടുത്താണ് ബ്രാർ പുറത്തായത്. സീഫർട്ടിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് ക്യാച്ച് നൽകുകയായിരുന്നു കിവീസ് ഓപ്പണർ. വിക്കറ്റിന് പിന്നാലെ ബ്രാർ സീഫർട്ടിന് അടുത്തേക്ക് കുതിച്ചു. കിവീസ് താരത്തിന്റെ മുഖത്ത് നോക്കി വളരെ വൈകാരികമായ തരത്തിൽ ആക്രോശിച്ചു.
ആഘോഷപ്രകടനം കൈവിട്ട് പോകുമെന്ന് ഉറപ്പായതോടെ മുതിർന്ന താരം വിരാട് കോലി ബ്രാറിന്റെ അടുത്തേക്ക് ഓടിയെത്തി. ബ്രാറിനെ കോലി തടയുന്നത് ദൃശ്യങ്ങളിൽ കാണാം. കോലി നിയന്ത്രിക്കാൻ നോക്കിയിട്ടും ബ്രാർ അടങ്ങുന്ന ലക്ഷണമുണ്ടായിരുന്നില്ല.
നേരത്തെയും ബ്രാർ പ്രകോപനപരമായ രീതിയിൽ സീഫർട്ടിനോട് പെരുമാറിയിരുന്നു. ആദ്യ ഓവർ എറിയാനെത്തിയപ്പോൾ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 14 റൺസുമായാണ് സീഫർട്ട് ബ്രാറിനെ വരവേറ്റത്. ഈ ഓവറിലെ അഞ്ചാം പന്തിൽ ബ്രാർ ഓഫ് സൈഡിൽ ഒരു ഫോർ അടിച്ചതും പ്രകോപനപരമായ തരത്തിൽ എന്തൊക്കെയോ ബ്രാർ പറയുന്നുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് വിക്കറ്റ് നേട്ടത്തിന് ശേഷം കണ്ടതും. Also Read: ശ്രേയസ് നയിക്കുന്നു, ഇഷാൻ വിക്കറ്റ് കീപ്പർ; നാലാം ഏകദിനം ആരംഭിച്ചു, ഇന്ത്യക്ക് ബൗളിങ്
