അനുബന്ധ വാര്‍ത്തകള്‍
- വനിത ഏഷ്യാ കപ്പ്: ഫൈനലില്‍ ഇന്ത്യക്ക് എതിരാളികള്‍ ശ്രീലങ്ക, മത്സരം നാളെ
- ഹാർദ്ദിക്കിന് സ്റ്റോക്സിനേക്കാൾ കഴിവുണ്ട്, പ്രശ്നം സ്ഥിരതയെന്ന് സ്കോട്ട് സ്റ്റൈറിസ്
- Sanju Samson: സഞ്ജു എപ്പോഴും ഗംഭീറിനൊപ്പം, ചാക്കിടാൻ നോക്കുകയാണെന്ന് പന്ത് ആരാധകർ
- ടെസ്റ്റ് ഉപനായക സ്ഥാനത്ത് നിന്ന് ബുമ്രയെ പുറത്താക്കും, പകരം ഗിൽ ഉപനായകൻ? എന്താണ് ഗംഭീർ ഉദ്ദേശിക്കുന്നത്!
- India vs Sri Lanka 1st T20I: ഗംഭീറിനും സൂര്യക്കും ആദ്യ 'ടെസ്റ്റ്'; ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പര ഇന്നുമുതല്‍
പരിശീലന സെഷനിലും സഞ്ജു തന്നെ താരം; ഇത് 'കേരളത്തിന്റെ സൂപ്പര്മാന്' (വീഡിയോ)
ഇന്ത്യന്‍ താരങ്ങളെ രണ്ട് ടീമുകളായി തിരിച്ച് നടത്തിയ ഫീല്‍ഡിങ് പരിശീലനത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്
Sanju Samson
ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുകയാണ്. മലയാളി താരം സഞ്ജു സാംസണ് ടി20 ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്നത്തെ പ്ലേയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതിനിടയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കയിലെ പരിശീലന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഈ വീഡിയോയിലെ താരം സഞ്ജു തന്നെയാണ്. കിടിലന്‍ ഡൈവിങ് ക്യാച്ചിലൂടെ സഞ്ജു സഹതാരങ്ങളെ അടക്കം ഞെട്ടിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ താരങ്ങളെ രണ്ട് ടീമുകളായി തിരിച്ച് നടത്തിയ ഫീല്‍ഡിങ് പരിശീലനത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇന്ത്യയുടെ മുഖ്യ പരിശീലകന് ഗൗതം ഗംഭീര്‍, ഫീല്‍ഡിങ് പരിശീലകന് ടി.ദിലിപ് എന്നിവരെയും വീഡിയോയില്‍ കാണാം. ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും തമ്മിലുള്ള സൗഹൃദ നിമിഷങ്ങളും വീഡിയോയില്‍ ഉണ്ട്.
വീഡിയോയുടെ അവസാനത്തിലാണ് ഫുള്‍ ഫ്ളെഡ്ജ്ഡ് ഡൈവിങ്ങിലൂടെ സഞ്ജു ഒരു ക്യാച്ചെടുക്കുന്നത്. സഹതാരങ്ങള്‍ പോലും സഞ്ജുവിന്റെ ഡൈവിങ് ക്യാച്ചില്‍ ഞെട്ടിപ്പോയി. അത്രത്തോളം അനായാസമാണ് സഞ്ജു പന്ത് കൈപ്പിടിയിലാക്കുന്നത്. മലയാളികള്‍ അടക്കം നിരവധി പേരാണ് വീഡിയോയ്ക്കു താഴെ സഞ്ജുവിന്റെ ക്യാച്ചിനെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്.