‘ക്രിക്കറ്റിൽ മാത്രമല്ലെടാ പിടി, ഇവിടെ എന്തും പോകും‘; സൈന്യത്തിൽ സ്റ്റാറായി ‘കൂൾ‘ ധോണി !

Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (11:37 IST)
ലോകകപ്പ് തോൽ‌വിക്ക് ശേഷം രണ്ട് മാസത്തെ ഇടവേള എടുത്ത് രാജ്യസേവനത്തിനായി എത്തിയിരിക്കുകയാണ് ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണലായ ധോണി. സൈനിക സേവനത്തിനായി ധോണി ഇപ്പോൾ കശ്മീരിലാണ്. ഇപ്പോഴിതാ സൈനികരോടൊപ്പം ധോണി വോളിബോൾ കളിക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നിരിക്കുകയാണ്. ഇതോടെ ക്രിക്കറ്റ് താരത്തിന്റെ വോളിബോൾ കളി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

സൈനികർ‌ക്ക് ധോണി ക്രിക്കറ്റ് ബാറ്റിൽ ഒപ്പിട്ടുനൽകുന്ന ചിത്രവും നേരത്തേ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് 15 വരെയുള്ള 16 ദിവസം 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കും. വിക്ടർ ഫോഴ്സിന്റെ ഭാഗമായി കശ്മീരിലുള്ള യൂണിറ്റാണിത്. ഇവിടെ സൈനികര്‍ക്കൊപ്പം തന്നെയാണ് ധോണിയുടെ താമസം.

രാജ്യസേവനത്തിനായുള്ള അടിസ്ഥാന പരിശീലനം നേരത്തേ ധോണി നേടിയിരുന്നു. ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ അദ്ദേഹം പ്രാപ്തനാണെന്നാണ് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും സൈനിക മേധാവി പ്രതികരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :