കോ‌ഹ്‌ലിയും റെയ്‌നയും തിളങ്ങി; വിന്‍ഡീസിന് വിജയലക്ഷ്യം 264

 വെസ്‌റ്റ് ഇന്‍ഡീസ് , ഇന്ത്യ , ധോണി , ക്രിക്കറ്റ് , ന്യൂഡല്‍ഹി
ന്യൂഡല്‍ഹി| jibin| Last Updated: ശനി, 11 ഒക്‌ടോബര്‍ 2014 (18:31 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക്
മാന്യമായ സ്കോര്‍. അന്‍പത് ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 263
റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം വിരാട് കോ‌ഹ്‌ലിയും (62)സുരേഷ് റെയ്‌നയുടെയും (62) അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് പോരാടാവുന്ന് സ്കോര്‍ നല്‍കിയത്. അവസാന ഓവറുകളില്‍ വാലറ്റത്തെ കൂട്ട് പിടിച്ച് ധോണി (51
) നടത്തിയ പോരാട്ടമാണ് ഇന്ത്യക്ക് ഈ സ്കോര്‍ സമ്മാനിച്ചത്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നായകന്റെ പ്രതിക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ഓപ്പണര്‍ ശിഖര്‍ ധാവാന്‍ (1) രണ്ടാം ഓവറില്‍ കൂടാരം കയറി. ജെറോം ടെയ്ലറുടെ പന്തില്‍ ബൌള്‍ഡാവുകയായിരുന്നു ധവാന്‍. മൂന്നാമനായി ക്രീസിലെത്തിയ അമ്പട്ടി റായിഡു ആക്രമിച്ച് കളിക്കുന്നതില്‍ മിടുക്ക് കാട്ടുകയായിരുന്നു. വിന്‍ഡീസ് ബൌളര്‍മാരെ കടന്നാക്രമിച്ച് സ്കോര്‍ബോര്‍ഡ് ചലിപ്പിച്ച റായിഡുവിന് പിന്തുണ നല്‍കുന്നതില്‍ രഹാനെ പരാജയപ്പെടുകയയിരുന്നു. പതിമൂന്നാം ഓവറില്‍ സമിക്ക് വിക്കറ്റ് നല്‍കിയാണ് രഹാനെ (12) പുറത്തായത്.

തുടര്‍ന്നെത്തിയ വിരാട് കോ‌ഹ്ലി താളം കണ്ടെത്തിയ ശേഷം കത്തി കയറുകയായിരുന്നു. മോശം പന്തുകളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്നതിലായിരുന്നു കോഹ്‌ലി മിടുക്ക് കാട്ടിയത്. എന്നാല്‍ റായിഡു (32) പതിനെട്ടാം ഓവറില്‍ സുലൈമാന്‍ ബെനിന് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. പിന്നീടാണ് ടീം ഇന്ത്യക്ക് പുതു ജീവന്‍ പകര്‍ന്ന കൂട്ട്ക്കെട്ട് പിറന്നത്. ചാമ്പ്യന്‍സ് ലീഗിലെ ഫോം തുടര്‍ന്ന സുരേഷ് റെയ്‌ന താളം കണ്ടെത്തിയതോടെ സ്കോര്‍ ബോര്‍ഡ് വേഗത്തിലായി. തന്റെ പഴയ പ്രതാപ കാലത്തേക്ക് കോഹ്‌ലിയും എത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു കയറി. ഇതിനിടെ ഇരുവരും അര്‍ധ സെഞ്ചുറിയും നേടി. 105 റണ്‍സിന്റെ കൂട്ട്ക്കെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ഒടുവില്‍ ടെയ്‌ലറുടെ പന്തിന്റെ ഗതി മനസിലാക്കാതെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച റെയ്‌ന (62) പൊള്ളാര്‍ഡിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. തുടര്‍ന്ന് ധോണി ക്രീസില്‍ എത്തിയെങ്കിലും അനാവശ്യമായി
ആവേശം കാണിച്ച കോഹ്ലി രാം പോളിന്റെ പന്തില്‍ സാമുവത്സിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ ജഡേജ (6) വന്നതു പോയതും ഒരു പോലെയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :