1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shubman Gill Double Century

'ഗില്ലാടി' നായകൻ; 405 ചേസ് ചെയ്തത് 261 പന്തിൽ, രോഹിത്തിനും സെഞ്ചുറി

Shubman Gill, Gill Double Century, Shubman Gill Double Century, India vs West Indies, Gill Rohit Sharma
Shubman Gill

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. നായകൻ ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ചുറി കരുത്തിൽ 405 എന്ന കൂറ്റൻ സ്‌കോർ 39 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. 
 
ഗിൽ - രോഹിത് ആട്ടം 
 
ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും വെസ്റ്റ് ഇൻഡീസ് ബൗളർമാരെ പറപറപ്പിച്ചു. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 255 റൺസിന്റെ കൂട്ടുകെട്ട്. 75 പന്തിൽ 10 ഫോറും ആറ് സിക്‌സും സഹിതം 101 റൺസെടുത്ത രോഹിത് ശർമയാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. ക്രീസിൽ നിലയുറപ്പിച്ച ശേഷം ആ വെടിക്കെട്ട് ഗിൽ ഏറ്റെടുക്കുകയായിരുന്നു. 
 
ഗില്ലിന് ഇരട്ട സെഞ്ചുറി 
 
133 പന്തിൽ 26 ഫോറും എട്ട് സിക്‌സും സഹിതം 223 റൺസുമായി ഗിൽ പുറത്താകാതെ നിന്നു. ഏകദിനത്തിലെ അതിവേഗ ഇരട്ട സെഞ്ചുറി ഇന്ത്യൻ നായകൻ സ്വന്തം പേരിലാക്കി. കഴിഞ്ഞ ഏകദിനത്തിലും ഗിൽ സെഞ്ചുറി നേടിയിരുന്നു. രണ്ട് ഏകദിനത്തിലുമായി താരം നേടിയത് 333 റൺസ്. കളിയിലെ താരവും ഇന്ത്യൻ നായകൻ തന്നെ. 
 
സ്‌കോർ കാർഡ് 
 
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 405 നേടിയത്. മറുപടി ബാറ്റിങ്ങിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 43.3 ഓവറിൽ ഇന്ത്യ ലക്ഷ്യംകണ്ടു. വിരാട് കോലി 19 പന്തിൽ 29 റൺസെടുത്തു. ഋതുരാജ് ഗെയ്ക്വാദ് 37 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ത്തിനു ഇന്ത്യ സ്വന്തമാക്കി. 
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കോലിയേക്കാൾ കേമൻ സച്ചിൻ തന്നെ, പറയാൻ കാരണങ്ങളുണ്ട്: വിശദമാക്കി അശ്വിൻ