അനുബന്ധ വാര്‍ത്തകള്‍
- ശ്രീലങ്കക്കെതിരായ അവസാന ഏകദിന മത്സരം ഇന്ന്, സഞ്ജു സാംസൺ കളിച്ചേക്കും
- പൂജ്യനായെങ്കിലും സഞ്ജുവിനെ ഉപേക്ഷിക്കില്ല, മൂന്നാം ടി20യിൽ ഉണ്ടാകുമെന്ന സൂചന നൽകി സൂര്യ
- യാർക്കിട്ടെ, നീ പഠിച്ച സ്കൂളിലെ നാൻ ഹെഡ് മാസ്റ്റർ, തമിഴ്നാട് പ്രീമിയർ ലീഗിനിടെ അശ്വിനെ മങ്കാദിങ്ങിലൂടെ പുറത്താക്കാൻ ശ്രമം
- മിടുക്കനായിരുന്നു, പിന്നെ എന്തൊക്കെയോ സംഭവിച്ചു, പതിയെ അവനൊരു ദുരന്തമായി, ഇന്ത്യൻ താരത്തെ ഓർത്ത് ദുഖമെന്ന് പോണ്ടിംഗ്
- 9 വർഷത്തിൽ വല്ലപ്പോഴും ഓരോ കളികൾ മാത്രം, സഞ്ജുവിനെ പരിഹസിക്കുന്നവർ അയാൾക്ക് ലഭിച്ച അവഗണനയുടെ ആഴവും ഓർക്കണം
ഇത്തവണ പന്ത് പുറത്ത്; മൂന്നാം ടി20 യില്‍ സഞ്ജു വിക്കറ്റ് കീപ്പര്‍
റിഷഭ് പന്തിന് പകരമാണ് സഞ്ജു മൂന്നാം ടി20 യുടെ പ്ലേയിങ് ഇലവനില്‍ എത്തിയത്
Indian Team
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് ലഭിച്ച ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ ഇടം പിടിച്ചു. രണ്ടാം ടി20 യില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു പൂജ്യത്തിനു പുറത്തായിരുന്നു.
റിഷഭ് പന്തിന് പകരമാണ് സഞ്ജു മൂന്നാം ടി20 യുടെ പ്ലേയിങ് ഇലവനില്‍ എത്തിയത്. പരുക്കിനെ തുടര്‍ന്ന് രണ്ടാം മത്സരം കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ ഇലവനിലേക്ക് തിരിച്ചെത്തി. അര്‍ഷ്ദീപ് സിങ്ങിനു പകരം ഖലീല്‍ അഹമ്മദ് കളിക്കും. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചു.
പ്ലേയിങ് ഇലവന്: യഷസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്, ശിവം ദുബെ, റിയാന്‍ പരാഗ്, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്