1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Sri Lanka Day 5 Scorecard

India vs Sri Lanka, 2nd Test: ജയിക്കും, പക്ഷേ അത് നടക്കാത്തത് ഇന്ത്യക്ക് തിരിച്ചടി; കൊളംബോ ടെസ്റ്റിന് ഇന്ത്യ കൊട്ടിക്കലാശം

India vs Sri Lanka, India Sri Lanka Score Card, India vs Sri lanka Match, India vs Sri Lanka Day 5 Scorecard
India vs Sri Lanka

India vs Sri Lanka: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ജയം ഉറപ്പിച്ച് ഇന്ത്യ. ഫോളോഓൺ വഴങ്ങിയ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 229 റൺസാണ് നേടിയിരിക്കുന്നത്. ശ്രീലങ്കയ്ക്ക് ഇപ്പോൾ 16 റൺസാണ് ലീഡ്. നാല് വിക്കറ്റ് ശേഷിക്കെ ലീഡ് 100 ലേക്ക് എത്തിക്കാൻ കഴിയുമോ എന്നാണ് ആതിഥേയർ ഉറ്റുനോക്കുന്നത്. 
 
സ്‌കോർ കാർഡ് 
 
ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 503 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ശ്രീലങ്ക ഒന്നാം ഇന്നിങ്‌സിൽ 290 ന് ഓൾഔട്ടായി. ഫോളോഓൺ വഴങ്ങിയ ശ്രീലങ്കയെ ഇന്ത്യ വീണ്ടും ബാറ്റിങ്ങിനയച്ചു. 213 റൺസിന്റെ ലീഡാണ് ഇന്ത്യക്കുണ്ടായിരുന്നത്. 304 റൺസ് ആയിരുന്നു ഫോളോ ഓൺ ഒഴിവാക്കാൻ ലങ്കയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ അതിനും 14 റൺസ് മുൻപ് ഓൾഔട്ട് ആയി ! 
 
പൊരുതുമോ ലങ്ക? 
 
29 പന്തിൽ മൂന്ന് റൺസുമായി നുവാന്തയും 37 പന്തിൽ ഏഴ് റൺസെടുത്ത സോനൽ ദിനുഷയുമാണ് ലങ്കയ്ക്കായി ക്രീസിൽ. രണ്ടാം ഇന്നിങ്‌സിൽ ലങ്കയ്ക്കായി പസിന്ദു സൂര്യബന്ദര 173 പന്തിൽ 92 റൺസെടുത്ത് ടോപ് സ്‌കോററായി. കമിന്ദു മെൻഡിസ് 92 പന്തിൽ 55 റൺസെടുത്തു. ഓപ്പണർ കമിൽ മിശ്ര (39 പന്തിൽ 32) തിളങ്ങി. 
വീണ്ടും സുതാർ 
 
ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്കായി മാനവ് സുതാർ രണ്ട് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ശരൺഷ് ജെയിൻ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഓരോ വിക്കറ്റ്. 
 
ഇന്ത്യക്ക് തിരിച്ചടി ! 
 
കളി ജയിക്കുമെങ്കിലും ഇന്ത്യക്ക് ഇന്നിങ്‌സ് ജയം ലഭിക്കാത്തത് തിരിച്ചടിയാകും. ഇന്നിങ്‌സിന് ജയിച്ചിരുന്നെങ്കിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ വലിയ നേട്ടമാകുമായിരുന്നു. നിലവിൽ ഫൈനലിൽ എത്താൻ ഇന്ത്യക്ക് സാധ്യത ഫിഫ്റ്റി-ഫിഫ്റ്റി മാത്രമാണ്. ശ്രീലങ്കയ്‌ക്കെതിരെ ഇന്നിങ്‌സ് ജയം ലക്ഷ്യമിട്ടാണ് അവരെ ഫോളോഓൺ ചെയ്യിപ്പിച്ചത്. എന്നാൽ ലീഡ് നേടിയതോടെ ആ സ്വപ്‌നം വിഫലമായി. Also Read: എൽഡിഎഫ് വിടുമോ സിപിഐ? തർക്കം രൂക്ഷം
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എനിക്ക് ടെസ്റ്റ് ഫോർമാറ്റ് ഇഷ്ടമാണ്, പക്ഷേ ആളുകൾക്ക് എന്നെ വിശ്വാസമില്ല : ഇഷാൻ കിഷൻ