1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Sri Lanka 1st ODI Live Updates

India vs Sri Lanka 1st ODI Live Updates: ഫോമിലേക്ക് മടങ്ങിയെത്തി രോഹിത് ശര്‍മ, കളമറിഞ്ഞ് കളിച്ച് ശുഭ്മാന്‍ ഗില്‍; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്

India vs Sri Lanka 1st ODI Live Updates
India vs Sri Lanka 1st ODI Live Updates: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. 27 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 200 റണ്‍സ് എടുത്തിട്ടുണ്ട്. വിരാട് കോലിയും ശ്രേയസ് അയ്യരുമാണ് ക്രീസില്‍. 
 
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും കത്തികയറിയപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് അതിവേഗം 100 കടന്നു. ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത് 67 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 83 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്‍ 60 പന്തില്‍ 11 ഫോറിന്റെ സഹായത്തോടെ 70 റണ്‍സ് അടിച്ചുകൂട്ടി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 143 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ടോസ് ലഭിച്ച ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Virat Kohli: വീരോചിതം വിരാട്; ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി