ശെരിക്കും പേടിച്ച് കാണും, ഈ വർഷം പാകിസ്ഥാൻ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ കായിക താരം ഇന്ത്യയുടെ അഭിഷേക് ശർമ

Abhishek Sharma Haris Rauf sledging Video, Abhishek Sharma against Pakistan Players, Abhishek Sharma Half Century, India vs Pakistan, അഭിഷേക് ശര്‍മ, പാക്കിസ്ഥാന്‍
Abhishek Sharma and Haris Rauf
അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2025 (16:55 IST)
2025ല്‍ പാകിസ്ഥാനികള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ സെര്‍ച്ച ചെയ്ത കായിക താരം ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡ് അനുസരിച്ചുള്ള കണക്കുകളിലാണ് ഈ വിവരമുള്ളത്. ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ 3 തവണ ഇന്ത്യ വിജയിച്ചപ്പോള്‍ അഭിഷേക് ശര്‍മയുടെ പ്രകടനങ്ങള്‍ നിര്‍ണായകമായിരുന്നു.

ഇന്ത്യയില്‍ അഭിഷേക് ശര്‍മയ്ക്ക് ലഭിച്ച സെര്‍ച്ചുകളേക്കാള്‍ ലഭിച്ചത് പാകിസ്ഥാനില്‍ നിന്നാണ്. പാകിസ്ഥാന്‍ താരങ്ങളായ ഹസ്സന്‍ നവാസ്, ഇര്‍ഫാന്‍ ഖാന്‍ നിയാസി, സാഹിബ് സാദ ഫര്‍ഹാന്‍,മുഹമ്മദ് അബ്ബാസ് എന്നിവരെയെല്ലാം അഭിഷേക് പിന്നിലാക്കി. 2025ലെ ഏഷ്യാകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ 13 പന്തില്‍ 31 റണ്‍സും സൂപ്പര്‍ ഫോറില്‍ 39 പന്തില്‍ 74 റണ്‍സും അഭിഷേക് നേടിയിരുന്നു. ടി20യില്‍ വമ്പന്‍ ഫോമിമുള്ള അഭിഷേക് തന്നെയാണ് ടി20 ഫോര്‍മാറ്റിലെ നമ്പര്‍ വണ്‍ ബാറ്ററും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :