ഒന്നാം റാങ്കിന് ഇന്ത്യക്ക് അര്‍ഹതയുണ്ടോ ?; കോഹ്‌ലിയെ വെല്ലുവിളിച്ച് ഗാംഗുലി

കൊല്‍ക്കത്തയുടെ രാജകുമാരന്‍ ഇങ്ങനെയാണ്; കോഹ്‌ലിയെ ‘കൊച്ചാക്കി’ ഗാംഗുലി!

    square ganguly , virat kohli , team india , india newzeland test matches , ICC test ranking , സൗരവ് ഗാംഗുലി , ഇന്ത്യാ ടുഡേ , വിരാട് കോഹ്‌ലി , ടീം ഇന്ത്യ , ഇന്ത്യ ന്യൂസിലന്‍ഡ് ടെസ്‌റ്റ്
മുംബൈ| jibin| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2016 (17:27 IST)
ന്യൂസിലന്‍ഡിനെ വൈറ്റ്‌വാഷ് ചെയ്‌തു ടെസ്‌റ്റില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയതില്‍ അമിതാവേശം കാണിക്കേണ്ടതില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. വിദേശത്തു നടക്കുന്ന ടെസ്‌റ്റ് മത്സരങ്ങള്‍ ജയിച്ച് ഈ മികവ് തുടര്‍ന്നെങ്കില്‍ മാത്രമെ ഒന്നാം റാങ്ക് ശരിയ്‌ക്കും അംഗീകരിക്കപ്പെടുള്ളൂവെന്ന് ഇന്ത്യാ ടുഡേയ്‌ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദാദ പറഞ്ഞു.

നാട്ടില്‍ നടക്കുന്ന ടെസ്‌റ്റ് മത്സരങ്ങളില്‍ ജയിക്കാന്‍ എളുപ്പമാണ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പര്യടനങ്ങളാണ് ഇനി വരാനിരിക്കുന്നത്. അവിടെ വിജയം കണ്ടെത്തിയാല്‍ മാത്രമെ ഒന്നാം റാങ്കിന് അര്‍ഹര്‍ എന്ന് പറയാന്‍ സാധിക്കു.
വിദേശത്തും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.

വിരാട് കോഹ്‌ലിക്ക് ടീമിനെ മുന്നോട്ടു നയിക്കാന്‍ സാധിക്കും. അദ്ദേഹത്തിന് എല്ലാത്തിലും വ്യക്തമായ തീരുമാനങ്ങളുണ്ട്. എടുക്കുന്ന തീരുമാനങ്ങള്‍ പാളിയാലും തെറ്റ് പറയാന്‍ സാധിക്കില്ല. അത് സ്‌പോര്‍ട്‌സിന്റെ ഭാഗമാണ്. വിസ്‌മയിപ്പിക്കുന്ന നായകന് ശക്തമായ പിന്തുണ നല്‍കുന്ന സ്‌പിന്‍ - പേസ് താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

സ്‌പിന്നില്‍ മാത്രമല്ല പേസിലും ടീം ഇന്ത്യ മികവ് പുലര്‍ത്തുന്നുണ്ട്. മൊഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവര്‍ ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞാല്‍ എതിര്‍ ബാറ്റിംഗ് നിരയ്ക്ക് പിടിച്ചു നില്‍ക്കുക എളുപ്പമാകില്ലെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :