ഹര്‍ഭജന്‍ ഇത്രയും മോശം ബൌളറായിരുന്നോ ?; ഭാജിക്കെതിരെ ആഞ്ഞടിച്ച് കോഹ്‌ലി - ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍

അശ്വിനെ പറഞ്ഞാല്‍ കോഹ്‌ലിക്ക് പിടിക്കില്ല; ഭാജിക്കെതിരെ ആഞ്ഞടിച്ച് വിരാട്

  harbhajan singh , virat kohli , team india , R ashwin , cricket , അനില്‍ കുബ്ലെ , ഹര്‍ഭജന്‍ സിംഗ് , വിരാട് കോഹ്‌ലി , ഇന്ത്യന്‍ ക്രിക്കറ്റ് , ടീം ഇന്ത്യ , ട്വന്റി-20
ഇന്‍ഡോര്‍| jibin| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2016 (19:35 IST)
ഹര്‍ഭജന്‍ സിംഗിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി. സ്‌പിന്നിനെ അകമഴിഞ്ഞു സഹായിക്കുന്ന പിച്ചുകളുണ്ടായിരുന്നുവെങ്കില്‍ തനിക്കും അനില്‍ കുബ്ലെക്കുമെല്ലാം കൂടുതല്‍ വിക്കറ്റുകള്‍ നേടാന്‍ കഴിയുമായിരുന്നുവെന്ന ഹര്‍ഭജന്റെ ട്വീറ്റാണ് കോഹ്‌ലിയെ ചൊടിപ്പിച്ചത്.

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്‌റ്റില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും മികച്ച പ്രകടനം നടത്തിയ പശ്ചാത്തലത്തിലാണ് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്‌തത്. തുടര്‍ന്നാണ് ഭാജിയെ തള്ളിപ്പറഞ്ഞ് ടെസ്‌റ്റ് നായകന്‍ രംഗത്തെത്തിയത്.

പന്തില്‍ എത്രത്തോളം വൈവിധ്യം കൊണ്ടുവരാന്‍ കഴിയുമെന്നതിനേ ആശ്രയിച്ചാകും വിക്കറ്റുകള്‍ നേടുന്നത്. പിച്ചില്‍ നിന്ന് എത്രത്തോളം ടേണ്‍ ലഭിച്ചാലും മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിച്ചില്ലെങ്കില്‍ വിക്കറ്റ് ലഭ്യമാകില്ല. ലോകകപ്പില്‍ ഇന്ത്യയെ വട്ടം കറക്കിയ സ്പിന്നര്‍മാര്‍ തന്നെയാണ് ഇപ്പോഴും അവരുടെ കൂടെയുള്ളത്. ഇപ്പോള്‍ അവര്‍ക്ക് എന്തുകൊണ്ട് വിക്കറ്റ് നേടാന്‍ സാധിക്കുന്നില്ലെന്നും കോഹ്‌ലി ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :