അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 നവംബര്‍ 2021 (20:34 IST)
ഇക്കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ മോശം പ്രകടനം കൊണ്ട് ആരാധകരെ നിരാശരാക്കിയപ്പോൾ ഏറ്റവുമധികം ചർച്ചയായത് മതിയായ ശാരീരിക ക്ഷമതയില്ലാഞ്ഞിട്ടും ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തിയ നടപടിയാണ്. ബാറ്റിങിൽ കാര്യമായി ഒന്നും ചെയ്യാനാവാതിരുന്ന പാണ്ഡ്യയ്ക്ക് ബൗൾ ചെയ്യാനും സാധിച്ചിരുന്നില്ല.
തുടർന്ന് ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നിന്ന് പാണ്ഡ്യയെ പുറത്താക്കിയിരുന്നു. ഇപ്പോളിതാ അതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ടീമിലെ സഹതാരവും പുതിയ വൈസ് ക്യാപ്‌റ്റനുമായ കെഎൽ രാഹുൽ.
താരത്തിന് തിരിച്ചെത്താന്‍ കഴിയുമെന്നാണ് രാഹുല്‍ പറയുന്നത്.ഹാര്‍ദിക് പാണ്ഡ്യ ഒഴിവാക്കപ്പെട്ടതാണോ എന്ന് പോലും എനിക്കറിയില്ല. ഇനിയങ്ങനെ അങ്ങനെയാണെങ്കില്‍ തിരിച്ചുവരാനുള്ള കഴിവ് അവനുണ്ട്. അതിന് എന്താണ് ചെയ്യേണ്ടതെന്ന് ഹാര്‍ദിക്കിന് കൃത്യമായി അറിയാം. വിവേകത്തോടെ ചിന്തിക്കുന്ന ക്രിക്കറ്റാണ് ഹാര്‍ദിക്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു.