അനുബന്ധ വാര്‍ത്തകള്‍
- ദേശീയപാതയില്‍ മാരകായുധങ്ങള്‍ ഉപേക്ഷിച്ച നിലയില്‍
- നാളെയും കനത്തമഴയ്ക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഇന്ധന നികുതി കുറയ്ക്കാന്‍ വോട്ട് ചെയ്തു വിജയിപ്പിച്ച തങ്ങളുടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് നിര്‍മ്മലാ സീതാരാമന്
- ബൈക്കിൽ യുവതിക്ക് ലിഫ്റ്റ് കൊടുത്തു, പിന്നാലെ യുവാവിനെ അക്രമിസംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നു
- വില്യംസണില്ല, ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിൽ കിവീസിനെ നയിക്കുക ടിം സൗത്തി
കൊവിഡിന്റെ മൂന്നാം തരംഗത്തെ കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നത് എന്ത്?
രോഗികളില്‍ ഏകദേശം പേരും വാക്സിന് സ്വീകരിച്ചതിനാല്‍ കൊവിഡിന്റെ മൂന്നാം തരംഗം ഗുരുതരമാകില്ലെന്നാണ് കരുതുന്നത്. കൊല്‍ക്കത്തയിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധനക്ക് വിധേയമാകണമെന്നും പറയുന്നു. എങ്കില്‍ മാത്രമേ രോഗവ്യാപനത്തെ കുറിച്ച് അറിയാന്‍ സാധിക്കു. ചുമയും ജലദോഷവും ഒരേ കുടുംബത്തിലെ ഒന്നിലധികം പേരെ ബാധിക്കുകയാണെങ്കില്‍ ഇത് പരിശോധിക്കണം.
അതേസമയം കൊവിഡിനെതിരെ ഡോക്ടര്‍മാര്‍ രഹസ്യമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. നിലവില്‍ കൊവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് നല്കാന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല. കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കെയാണ് രഹസ്യമായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്.