1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs New Zealand 2nd ODI

India vs New Zealand 2nd ODI: പരമ്പര പിടിക്കാന്‍ ഇന്ത്യ; ബദോനി അരങ്ങേറുമോ?

പരുക്കേറ്റ് പുറത്തായ വാഷിങ്ടണ്‍ സുന്ദറിനു പകരം യുവതാരം ആയുഷ് ബദോനി ടീമില്‍ എത്തിയിട്ടുണ്ട്

India vs New Zealand 2nd ODI
India vs New Zealand 2nd ODI: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടില്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30 നു മത്സരം ആരംഭിക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ത്തിനു ലീഡ് ചെയ്യുന്ന ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. 
 
പരുക്കേറ്റ് പുറത്തായ വാഷിങ്ടണ്‍ സുന്ദറിനു പകരം യുവതാരം ആയുഷ് ബദോനി ടീമില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ താരത്തിനു അരങ്ങേറ്റമായി പ്ലേയിങ് ഇലവനില്‍ ഇന്ന് സ്ഥാനമുണ്ടാകില്ല. നിതീഷ് കുമാര്‍ റെഡ്ഡിയായിരിക്കും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കുക. 
 
സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ 
അടുത്ത ലേഖനം
2013 മുതല്‍ അവള്‍ക്ക് മറ്റൊരു ബന്ധമുണ്ട്, വാട്‌സാപ്പ് സന്ദേശങ്ങള്‍ എന്റെ കയ്യിലുണ്ട്, ഇപ്പോള്‍ ആര്‍ക്കൊപ്പം ജീവിക്കുന്നു എന്നും അറിയാം, മേരികോമിനെതിരെ മുന്‍ ഭര്‍ത്താവ്