നിരാശപ്പെടുത്താതെ സഞ്ജു സാംസണ്‍; കൂടുതല്‍ അവസരങ്ങള്‍ കൊടുക്കൂ എന്ന് സോഷ്യല്‍ മീഡിയ

രേണുക വേണു| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (10:36 IST)

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ നിരാശപ്പെടുത്താതെ സഞ്ജു സാംസണ്‍. ആറാമനായി ബാറ്റ് ചെയ്യാനെത്തിയ സഞ്ജു 38 പന്തില്‍ നാല് ഫോര്‍ സഹിതം 36 റണ്‍സ് നേടി. റിഷഭ് പന്ത് നാലാമനായി ക്രീസിലെത്തിയപ്പോള്‍ സഞ്ജുവിനെ ഫിനിഷര്‍ എന്ന നിലയിലാണ് ആറാം നമ്പറിലേക്ക് ഇറക്കിയത്.

സഞ്ജുവിന് ഇനിയും അവസരങ്ങള്‍ നല്‍കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. വല്ലപ്പോഴും കിട്ടുന്ന അവസരങ്ങള്‍ പോലും ഇങ്ങനെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ടെന്നും അതുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. അതേസമയം, നാലാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് 23 ബോളില്‍ 15 റണ്‍സെടുത്ത് പുറത്തായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :