ഓപ്പണര്‍മാരായി രോഹിത് ശര്‍മയും മായങ്ക് അഗര്‍വാളും, റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ

രേണുക വേണു| Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (14:45 IST)

ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ മായങ്ക് അഗര്‍വാളിന് വീണ്ടും അവസരം. ശുഭ്മാന്‍ ഗില്‍ പരുക്കിനെ തുടര്‍ന്ന് പുറത്തായ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം മായങ്ക് അഗര്‍വാള്‍ ഓപ്പണറാകും.

ആറ് ബാറ്റ്‌സ്മാന്‍മാരും അഞ്ച് ബൗളര്‍മാരുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് എന്നിവരായിരിക്കും മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. സ്പിന്നര്‍മാരായി രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ സാധ്യത. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരായിരിക്കും മൂന്ന് പേസര്‍മാര്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :