ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം; എവിടെ, എപ്പോള്‍, സമയക്രമം എന്നിവ അറിയാം

രേണുക വേണു| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (19:39 IST)

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. ഇന്ത്യയില്‍ 3-1 എന്നനിലയില്‍ ടെസ്റ്റ് പരമ്പര തോറ്റതിന്റെ നാണക്കേട് തീര്‍ക്കാന്‍ ഇംഗ്ലണ്ടിന് ലഭിക്കുന്ന അവസരമാണിത്. നാട്ടില്‍ ഇംഗ്ലണ്ടിനുമേല്‍ സ്വന്തമാക്കിയ ആധിപത്യം തുടരാനാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

മത്സരങ്ങള്‍ ഇങ്ങനെ

ഓഗസ്റ്റ് നാല് (നാളെ) ആദ്യ ടെസ്റ്റ് ആരംഭിക്കും. ഇന്ത്യന്‍ സമയം 3.30 നാണ് മത്സരം ആരംഭിക്കുക. സോണി ലൈവിലാണ് മത്സരം തത്സമയം. സോണി സിക്‌സ് എച്ച്.ഡി/ എസ്.ഡി, സോണി ടെന്‍ 3 എച്ച്.ഡി., എസ്.ഡി. എന്നീ ചാനലുകളില്‍ മത്സരം കാണാം. നോട്ടിന്‍ഹാമിലെ ട്രെന്റ് ബ്രിഡ്ജിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക.

ഓഗസ്റ്റ് 12 നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ലോര്‍ഡ്‌സിലാണ് മത്സരം. 3.30 മുതല്‍ തന്നെയാണ് മത്സരം. എല്ലാ മത്സരങ്ങളും ഉച്ചകഴിഞ്ഞ് 3.30 നാണ് ആരംഭിക്കുക.

ഓഗസ്റ്റ് 25 മുതല്‍ ലീഡ്‌സിലാണ് മൂന്നാം ടെസ്റ്റ്. സെപ്റ്റംബര്‍ രണ്ട് മുതല്‍ നാലാം ടെസ്റ്റ് നടക്കും. സെപ്റ്റംബര്‍ പത്തിനാണ് അവസാനത്തെയും അഞ്ചാമത്തെയും ടെസ്റ്റ് ആരംഭിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :