ടി 20 ലോകകപ്പ്: റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍, ഒപ്പം ഇഷാന്‍ കിഷനും കെ.എല്‍.രാഹുലും

രേണുക വേണു| Last Modified വെള്ളി, 30 ജൂലൈ 2021 (11:34 IST)

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാകുക റിഷഭ് പന്ത്. രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിക്കും. ചുരുങ്ങിയ മത്സരങ്ങള്‍കൊണ്ട് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇഷാന്‍ കിഷന് കഴിഞ്ഞത് പ്രയോജനമായി. ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ ആണെന്നതും ഇഷാന് ആനുകൂല്യമാണ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ കെ.എല്‍.രാഹുലും വിക്കറ്റ് കീപ്പറുടെ റോള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ഇവര്‍ മൂന്ന് പേരും ആയിരിക്കും ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഉണ്ടാകുക. ശ്രീലങ്കന്‍ പര്യടനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിറംമങ്ങിയത് തിരിച്ചടിയായി. ടി 20 സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടണമെങ്കില്‍ ഇനി സഞ്ജുവിന് മുന്നിലുള്ള ഐപിഎല്‍ മാത്രമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :