India vs England : കോലിയും രോഹിത്തും ഇല്ലെങ്കിലും ഇന്ത്യ അപകടകാരികൾ, നേരിടുക എളുപ്പമല്ല: ബെൻ സ്റ്റോക്സ്

ഇന്ത്യ ശക്തമായ ടീമാണ് – ബെൻ സ്റ്റോക്സ്,ക്രിക്കറ്റ് ഇന്ത്യ ഇംഗ്ലണ്ട് 2025,ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര,Ben Stokes on India team,India not a weak side Ben Stokes,England skipper praises India,Ben Stokes cricket statement
അഭിറാം മനോഹർ| Last Modified വെള്ളി, 20 ജൂണ്‍ 2025 (16:13 IST)
Ben Stokes
രവിചന്ദ്ര അശ്വിന്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ വിരമിച്ചതോടെ ഒരു തലമുറമാറ്റത്തിലൂടെയാണ് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് കടന്നുപോകുന്നത്. ഇതിഹാസ താരങ്ങളില്ലാതെയാണ് ഇത്തവണ ഇന്ത്യയെത്തുന്നതെങ്കിലും ഇന്ത്യയെ വിലകുറച്ച് കാണുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് ടെസ്റ്റ് നായകനായ ബെന്‍ സ്റ്റോക്‌സ്. ജൂണ്‍ 20ന് ഹെഡിങ്ങ്‌ലിയില്‍ ആരംഭിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു സ്റ്റോക്‌സ്.

ഇന്ത്യയെന്ന ക്രിക്കറ്റ് ശക്തികേന്ദ്രത്തില്‍ എത്രമാത്രം പ്രതിഭകളുണ്ടെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. രോഹിത്, കോലി, അശ്വിന്‍ എന്നിവര്‍ കളിക്കുന്നില്ല എന്നത് കൊണ്ട് അവര്‍ക്ക് പകരം വരുന്നവര്‍ വെല്ലുവിളി ഉയര്‍ത്തുന്നില്ല എന്നല്ലെന്നും സ്റ്റോക്‌സ് വ്യക്തമാക്കി. രോഹിത്, കോലി എന്നിവരുടെ അസാന്നിധ്യത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവനിരയാണ് ഇത്തവണ ഇംഗ്ലണ്ടിനെതിരെ മൈതാനത്തിറങ്ങുന്നത്.


സീനിയര്‍ താരങ്ങളില്‍ കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് എന്നിവരുടെ പ്രകടനങ്ങളാകും പരമ്പരയില്‍ നിര്‍ണായകമാവുക. അതേസമയം നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ശുഭ്മാന്‍ ഗില്ലിനുള്ള ലിറ്റ്‌മെസ് ടെസ്റ്റാകും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :