ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ബുംറ കളിക്കും; രാഹുല്‍ ഇല്ല, വാഷിങ്ടണ്‍ സുന്ദറിനെ ഒഴിവാക്കി

ടീമിലുണ്ടായിരുന്ന സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിനെ അഞ്ചാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കി

India, Jasprit Bumrah, India vs England
Indian Team
രേണുക വേണു| Last Modified വ്യാഴം, 29 ഫെബ്രുവരി 2024 (15:55 IST)

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും. നാലാം ടെസ്റ്റില്‍ ബുംറയ്ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. ഉപനായകനായാണ് ബുംറ അഞ്ചാം ടെസ്റ്റിനുള്ള ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. ധരംശാലയില്‍ മാര്‍ച്ച് ഏഴ് മുതലാണ് അഞ്ചാം ടെസ്റ്റ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 3-1 ന് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ടീമിലുണ്ടായിരുന്ന സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിനെ അഞ്ചാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കി. താരം രഞ്ജിയില്‍ തമിഴ്‌നാടിനായി കളിക്കാന്‍ ഇറങ്ങും. പരുക്കേറ്റ് പുറത്തായിരുന്ന കെ.എല്‍.രാഹുല്‍ അഞ്ചാം ടെസ്റ്റും കളിക്കില്ല. വിദഗ്ധ ചികിത്സയ്ക്കായി താരം ലണ്ടനിലേക്ക് പോകുകയാണ്.

അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, യഷസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പട്ടീദാര്‍, സര്‍ഫ്രാസ് ഖാന്‍, ധ്രുവ് ജുറൈല്‍, കെ.എസ്.ഭരത്, ദേവ്ദത്ത് പടിക്കല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :