1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Australia ODI Series

India vs Australia ODI Series: ലോകകപ്പിനു മുന്‍പുള്ള അഗ്നിപരീക്ഷ, ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര 22 മുതല്‍; അറിയേണ്ടതെല്ലാം

India vs Australia ODI Series
India vs Australia ODI Series: ഓസ്‌ട്രേലിയയുട ഇന്ത്യന്‍ പര്യടനത്തിനു സെപ്റ്റംബര്‍ 22 വെള്ളിയാഴ്ച തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയില്‍ ഉള്ളത്. ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇരു ടീമുകള്‍ക്കും തങ്ങളുടെ പോരായ്മകള്‍ തിരിച്ചറിഞ്ഞു തിരുത്താനുള്ള അവസരമായിരിക്കും ഈ പരമ്പര. സെപ്റ്റംബര്‍ 22, 24, 27 ദിവസങ്ങളിലാണ് ഏകദിന മത്സരങ്ങള്‍. മൊഹാലി, ഇന്‍ഡോര്‍, രാജ്‌കോട്ട് എന്നീ ഗ്രൗണ്ടുകളാണ് ആതിഥേയത്വം വഹിക്കുക. ഏകദിന ലോകകപ്പിന് ശേഷമായിരിക്കും ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ട്വന്റി 20 പരമ്പര നടക്കുക. 
 
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും നടക്കുക. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരങ്ങള്‍ തത്സമയം കാണാം. 
 
പാറ്റ് കമ്മിന്‍സാണ് ഓസ്‌ട്രേലിയയെ നയിക്കുക. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നായകന്‍. ലോകകപ്പ് സ്‌ക്വാഡിനെ തന്നെ ഏകദിന പരമ്പരയില്‍ കളിപ്പിക്കാനാണ് ഇരു ടീമുകളും ശ്രദ്ധിക്കുക. 
 
അടുത്ത ലേഖനം
Mohammed Siraj: അവിടേം കണ്ടു...ഇവിടേം കണ്ടു..! പന്തെറിഞ്ഞ ശേഷം ഫോര്‍ തടയാന്‍ ബൗണ്ടറി ലൈന്‍ വരെ ഓടി സിറാജ്; ചിരിയടക്കാനാകാതെ കോലി (വീഡിയോ)