വുമണ്‍ ട്വന്റി 20 ലോകകപ്പ്: പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി, ഇനി വെസ്റ്റ് ഇന്‍ഡീസ്

ജെമി റോഡ്രിഗസിന്റെ കിടിലന്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്

രേണുക വേണു| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2023 (08:15 IST)

വുമണ്‍ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ശക്തരായ പാക്കിസ്ഥാനെ ഇന്ത്യ ഏഴ് വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി.

ജെമി റോഡ്രിഗസിന്റെ കിടിലന്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ജെമി റോഡ്രിഗസ് 38 പന്തില്‍ എട്ട് ഫോര്‍ സഹിതം 53 റണ്‍സുമായി പുറത്താകാതെ നിന്നു. റിച്ച ഗോഷ് 20 പന്തില്‍ 31 (നോട്ട്ഔട്ട്) ജെമി റോഡ്രിഗസിന് മികച്ച പിന്തുണ നല്‍കി. ഷഫാലി വര്‍മ (33), യാസ്തിക ബാട്ടിയ (17), ഹര്‍മന്‍പ്രീത് കൗര്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ഫെബ്രുവരി 15 നാണ് ഇന്ത്യയുടെ അടുത്ത മത്സരം. വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :