ഇന്ത്യ- പാക് മത്സരത്തിന് പഴയ ആക്രമണോത്സുകതയില്ലല്ലോ എന്ന് ചോദ്യം, ഇന്ത്യയിൽ പോകുന്നത് യുദ്ധം ചെയ്യാനല്ല, കളിക്കാനാണെന്ന് ഹാരിസ് റൗഫ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (19:33 IST)
ഇന്ത്യ- പാക് പോരാട്ടങ്ങള്‍ക്ക് പഴയ പോലെ ആക്രമണോത്സുകതയില്ലാത്തത് എന്തുകൊണ്ടെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടി നല്‍കി പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ്. ഇന്ത്യ പാക് മത്സരത്തിന് പഴയ വീര്യം ഇല്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഇന്ത്യയുമായി യുദ്ധം ചെയ്യാനല്ല പാക് കളിക്കാര്‍ കളിക്കളത്തില്‍ പോകുന്നതെന്നാണ് ഹാരിസ് റൗഫ് മറുപടി നല്‍കിയത്.

ഞാനെന്തിനാണ് ഇന്ത്യക്കാരുമായി അടികൂടുന്നത്. ഇത് ക്രിക്കറ്റാണ് യുദ്ധമല്ല. ലോകകപ്പി പാകിസ്ഥാന്‍ ടീമിനായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. ഏഷ്യാകപ്പിലെ പരിക്ക് പൂര്‍ണ്ണമായും തന്നെ മാറിയിട്ടുണ്ട്. ലോകകപ്പില്‍ കളിക്കുന്ന കാര്യത്തില്‍ പാക് ടീം മാനേജ്‌മെന്റാണ് തീരുമാനം എടുക്കേണ്ടത്. ഹാരിസ് റൗഫ് വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :