ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി

കെ ആർ അനൂപ്| Last Modified ശനി, 19 ഡിസം‌ബര്‍ 2020 (14:20 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദയനീയമായി പരാജയപ്പെട്ടു. ആദ്യ ഇന്നിംഗ്‌സിൽ മുൻ‌തൂക്കം നേടിയ ഇന്ത്യയെ എട്ടുവിക്കറ്റിനാണ് രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിംഗ്‌സിൽ വെറും 36 റൺസിന് ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചിരുന്നു.

90 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ വെറും 21 ഓവറിനുള്ളിൽ ലക്‌ഷ്യം കണ്ടു. ഓപ്പണർ ജോ ബേൺസ് സിക്സർ പറത്തിയാണ് വിജയറൺ കുറിച്ചത്. അദ്ദേഹം അർദ്ധസെഞ്ച്വറി നേടുകയും ചെയ്‌തു.

ഇതോടെ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 1 - 0ന് ഓസ്‌ട്രേലിയ മുന്നിലെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :